പ്രായത്തെ തോൽപ്പിച്ച പ്രണയം ഇനിയില്ലത്രേ; മലൈക അറോറ, അർജുൻ കപൂർ ബന്ധം അവസാനിച്ചെന്ന്

Last Updated:
12 വയസ്സിന്റെ വ്യത്യാസം പലരും കളിയാക്കിയപ്പോഴും പതറാതെ മുന്നോട്ടു പോയവരാണ് മലൈകയും അർജുൻ കപൂറും
1/7
 പ്രായത്തോട് പോകാൻ പറയുന്നതായിരുന്നു മലൈക അറോറ, (Malaika Arora) അർജുൻ കപൂർ (Arjun Kapoor) പ്രണയം. മലൈകയേക്കാൾ 12 വയസ്സിന്റെ ഇളപ്പമുണ്ട് അർജുന്. വർഷങ്ങളായി ആ ബന്ധം വാർത്താ, ഗോസിപ് കോളങ്ങളിൽ നിറഞ്ഞു തുളുമ്പി. ഒരുമാത്ര, വിവാഹം വരെ എത്തിയേക്കും എന്ന് പ്രതീക്ഷ നൽകിയിരുന്നു അവർ. കോവിഡ് നാളുകളിൽ പോലും അകലാതെ അടുത്ത് നിന്ന കമിതാക്കൾക്ക് എന്ത് പറ്റി?

advertisement
2/7
 അർജുനും മലൈകയും ഇരുവഴി പിരിഞ്ഞു എന്ന തരത്തിൽ വരുന്ന റിപോർട്ടുകൾ അവരുടെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. സോഷ്യൽ മീഡിയയിൽ പോലും പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക അവരുടെ പതിവായിരുന്നു. പക്ഷേ, അർജുന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ചിത്രം കാര്യങ്ങൾ അത്ര പന്തിയല്ല എന്ന നിലയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത് (തുടർന്ന് വായിക്കുക)

3/7
 അർജുൻ ഒറ്റയ്ക്കൊരു വെക്കേഷൻ ആസാദിക്കുന്നതാണ് പ്രശ്നം. മലൈക കൂടെയില്ല. മാത്രവുമല്ല, മുംബൈയിൽ ഷൂട്ടിംഗ് തിരക്കിലാണവർ. എന്തുകൊണ്ട് മലൈക കൂടെ പോയില്ല എന്ന കാര്യത്തിൽ പലരും വിഷയമൂന്നി

4/7
 നല്ല ഭക്ഷണം കഴിച്ച്, സ്വിമ്മിങ് ചെയ്യുന്ന തന്റെ ചിത്രങ്ങൾ അർജുൻ കപൂർ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. മലൈക ജോലിത്തിരക്കിൽ ആയിരിക്കുമ്പോൾ ഇങ്ങനെയൊരു ട്രിപ്പിൽ പന്തികേട് മണക്കുന്നു എന്ന് ആരാധകർ കമന്റിൽ ചൂണ്ടിക്കാട്ടിയെത്തി

5/7
 അതേസമയം, എന്ത് വന്നാലും മലൈകയും അർജുനും പിരിയില്ല എന്ന് ചിലർ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ബോണി കപൂറിന്റെ പുത്രനാണ് അർജുൻ. അർബാസ് ഖാനുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അർജുനും മലൈകയും അടുത്തത്

6/7
 അടുത്തതായി 'ദി ലേഡി കില്ലർ' എന്ന ചിത്രത്തിൽ ഭൂമി പഡ്നേക്കർ അർജുന്റെ നായികയായി എത്തും. ഈ റോംകോം ചിത്രത്തിൽ രാകുൽ പ്രീത് സിംഗ് ആണ് മറ്റൊരു നായിക

7/7
 പലപ്പോഴും മലൈകയുടെ പ്രായത്തെ മുൻനിർത്തി അവഹേളനം ഒരുപാടുണ്ടായിട്ടുണ്ട്. താൻ സ്കൂളിൽ പോയ കുട്ടിയെ പിടിച്ചുകൊണ്ടുവന്നയാൾ അല്ല എന്നായിരുന്നു മലൈകയ്ക്ക് പറയാനുണ്ടായിരുന്നത്

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement