നടിയും അവതാരകയും സംരംഭകയും എന്ന നിലയിൽ തന്റേതായ ഇടം നേടിയ താരമാണ് ആര്യ ബാബു (Arya Babu). സ്വന്തമായി വസ്ത്രവിപണനരംഗത്ത് ഒരു ബ്രാൻഡ് സ്ഥാപിച്ചു മുന്നേറുകയാണ് ആര്യ ഇപ്പോൾ. കൂടാതെ സിനിമയിലും അവസരങ്ങൾ ഏറിവരുന്നു. അടുത്തതായി ഇന്ദ്രജിത്ത് സുകുമാരൻ നായകനാവുന്ന 'ഞാൻ കണ്ടതാ സാറേ' സിനിമയിലെ നായികയാണ് ആര്യ. മകൾ റോയ ആര്യയുടെ സോഷ്യൽ മീഡിയ പേജുകളിലെ സ്ഥിരസാന്നിധ്യമാണ്