Asif Ali | ആസിഫ് അലി എത്ര കൊടുത്തു എന്ന് ചോദിച്ചു വരേണ്ട; നല്ല മനസുള്ള ഈ നടൻ ഇങ്ങനെയാണ്

Last Updated:
വയനാടിന് കൈത്താങ്ങായി പ്രിയ നടൻ ആസിഫ് അലിയും. പക്ഷേ അദ്ദേഹം വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ്
1/7
സാധാരണ ഗതിയിൽ പുതിയ സിനിമാ റിലീസ് ഉണ്ടാവുമ്പോൾ, അതിലെ നായികാ നായകന്മാർ വാർത്തകളിൽ നിറയുക പതിവാണ്. ആസിഫ് അലിയുടെ കാര്യത്തിൽ പുതിയ ചിത്രമായ 'അഡിയോസ് അമിഗോ' തിയേറ്ററിലേക്ക് വരാൻ പോകുന്ന വേളയിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞതു പക്ഷേ മനസിന്റെ വലുപ്പത്തിന്റെ കാര്യത്തിലാണെന്നു മാത്രം. ഇപ്പോൾ വയനാടിന് വേണ്ടിയും ആസിഫ് അലി രംഗത്തെത്തുന്നു
സാധാരണ ഗതിയിൽ പുതിയ സിനിമാ റിലീസ് ഉണ്ടാവുമ്പോൾ, അതിലെ നായികാ നായകന്മാർ വാർത്തകളിൽ നിറയുക പതിവാണ്. ആസിഫ് അലിയുടെ (Asif Ali) കാര്യത്തിൽ പുതിയ ചിത്രമായ 'അഡിയോസ് അമിഗോ' തിയേറ്ററിലേക്ക് വരാൻ പോകുന്ന വേളയിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞതു പക്ഷേ മനസിന്റെ വലുപ്പത്തിന്റെ കാര്യത്തിലാണെന്നു മാത്രം. ഇപ്പോൾ വയനാടിന് വേണ്ടിയും ആസിഫ് അലി രംഗത്തെത്തുന്നു
advertisement
2/7
സംഗീത സംവിധായകൻ രമേശ് നാരായണന് മെമെന്റോ കൈമാറുന്ന വേളയിൽ ആസിഫ് അലി നേരിട്ട അവഗണയുടെ പേരിലാണ് അടുത്തിടെ നടനെ എല്ലാവരും ശ്രദ്ധിച്ചത്. അത്തരമൊരു സാഹചര്യത്തിലും ആസിഫ് ഒരു പുഞ്ചിരിയോടെ എല്ലാം നേരിട്ട്, ആരെയും ഒന്നിന് വേണ്ടിയും പഴിചാരാതെ മാറി നടന്നു (തുടർന്ന് വായിക്കുക)

3/7
കഴിഞ്ഞ രണ്ടു ദിവസങ്ങളായി മലയാളം, അന്യഭാഷാ താരങ്ങൾ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി വലിയ തുക ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യുന്ന കാഴ്ച നമ്മൾ കാണുന്നു. മലയാളത്തിൽ നിന്നും പ്രധാന താരങ്ങൾ എല്ലാവരും വയനാടിനായി കൈകോർത്തു കഴിഞ്ഞു. ഇവരെക്കൂടാതെ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന എന്നിവരും സംഭാവന നൽകി. എന്നാൽ അവരിലും ആസിഫ് അലി വ്യത്യസ്തനാവുന്നു

4/7
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ രസീത് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ആ പോസ്റ്റിലൂടെ കണ്ണോടിച്ചവർക്ക് ഒരു കാര്യം ശ്രദ്ധയിൽ പെടാൻ അധികം വൈകിയില്ല

5/7
തുകയുടെ സ്ഥാനം മറച്ചിട്ടുണ്ട്. എത്ര രൂപയാണ് ആസിഫ് അലിയുടെ സംഭാവന എന്നറിയണം എങ്കിൽ, ഇനി ആസിഫ് തന്നെ നേരിട്ട് വന്നു പറയണം എന്ന അവസ്ഥ. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന് ആസിഫിന് നിർബന്ധം

6/7
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് വയനാടിന് താങ്ങും തണലുമായി ആസിഫ് എത്തുന്നത്. നിരവധി ആരാധകരാണ് ആസിഫിന്റെ ആ നല്ല മനസിന് കമന്റ് ബോക്സിൽ കയ്യടിച്ചത്

7/7
ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭവ ചെയ്ത ശേഷം ആസിഫ് അലി ഇട്ട പോസ്റ്റ്. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ആസിഫ് അലി തുക സംഭാവന ചെയ്തത്

ജമ്മു കശ്മീർ  പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം

  • ജമ്മു കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിലെ അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

  • അശോകസ്തംഭം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബി കര്‍ശന നടപടി ആവശ്യപ്പെട്ടു.

View All
advertisement