എ.ആർ. റഹ്മാൻ തനിക്ക് ആരെന്നും എന്തെന്നും മോഹിനി ഡേ മനസുതുറക്കുന്നു

Last Updated:
റഹ്മാന്റെ ബാൻഡിലെ വിവാഹമോചിതയാകുന്നു എന്ന് പ്രഖ്യാപിച്ച സംഗീതജ്ഞയാണ് മോഹിനി ഡേ
1/6
എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിന്റെ (AR Rahman divorce) കാരണങ്ങളെക്കാൾ വിവാദങ്ങളാണ് പല വാർത്താ തലക്കെട്ടുകൾക്കും വിഷയമായത്. ഒടുവിൽ അതിരു കടന്നതും നിയമ നടപടിയുമായി മുന്നോട്ടു തന്നെയെന്ന് തീരുമാനിച്ചുറപ്പിച്ച് റഹ്മാൻ രംഗത്തു വന്നു. റഹ്‌മാന്റെ വിവാഹമോചന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേ (Mohini Dey) ഭർത്താവുമായി പിരിയുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുരണ്ടും കൂട്ടിക്കെട്ടിയായി പിന്നീടുള്ള പ്രചാരണം. ചില യൂട്യൂബ് ചാനലുകളാണ് അപവാദ പ്രചരണത്തിൽ മുന്നിൽ നിന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ എടുത്തുമാറ്റാൻ റഹ്മാൻ സമയം നിശ്ചയിച്ചു കൊണ്ട് താക്കീതു നൽകുകയും ചെയ്തിരുന്നു

advertisement
2/6
റഹ്മാന്റെ ഭാര്യ സൈറ ഭാനു ഒരു വോയിസ് സന്ദേശത്തിലൂടെ താനും ഭർത്താവും പിരിയാൻ തീരുമാനിച്ച വിവരം വ്യക്തമാക്കിയതോടു കൂടി തീയും പുകയും ഏതാണ്ട് കെട്ടടങ്ങി. താൻ ഇപ്പോൾ അസുഖത്തിന് ചികിത്സയിലാണ് എന്നും, ഭർത്താവിനെയോ മക്കളെയോ ആശ്രയിക്കാതെ മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് സൈറ ഭാനു. താൻ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്ന് കൂടി സൈറ ഭാനു വിശദമാക്കി (തുടർന്ന് വായിക്കുക)

3/6
റഹ്മാന്റെ ഒപ്പം നാല്പതോളം വേദികൾ പിന്നിട്ട സംഗീതജ്ഞയാണ് മോഹിനി ഡേ. കുട്ടിയായിരുന്നപ്പോൾ മുതൽ മോഹിനിയുടെ പ്രതിഭ തിരിച്ചറിഞ്ഞ പിതാവിന്റെ സുഹൃത്താണ് മികച്ച അവസരങ്ങൾ നൽകി മോഹിനിക്ക് സംഗീത മേഖലയിൽ ഒരു സ്ഥാനം നൽകിയത്. ഭർത്താവായ മാർക്ക് സാക്സോഫോണിസ്റ്റ് ആണ്. ഇവരും ഒരു സംഗീത പരിപാടിക്കിടെ ഉണ്ടായ സൗഹൃദത്തിൽ നിന്നും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. റഹ്‌മാന്റെ കാര്യത്തിലും, അദ്ദേഹത്തിന്റെ സംഗീതത്തെയാണ് താൻ ആദ്യം സ്നേഹിച്ചു തുടങ്ങിയത് എന്ന് സൈറ ഭാനുവും വ്യക്തമാക്കിയിരുന്നു

4/6
അനാവശ്യ കുപ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണം എന്ന് മോഹിനിയും പറഞ്ഞിരുന്നു എങ്കിലും, താനും റഹ്മാനും തമ്മിലെ ബന്ധത്തെക്കുറിച്ച് മോഹിനി ഇതുവരെയും ശബ്ധിച്ചിരുന്നില്ല. എന്നാൽ, അക്കാര്യത്തിലും മോഹിനി കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റും നീളത്തിലെ ക്യാപ്‌ഷനുമായി മോഹിനി പ്രതികരിക്കുന്നു. 'എനിക്ക് ജീവിതത്തിൽ പിതൃസ്ഥാനീയരായ നിരവധിപ്പേരുണ്ട്. എന്റെ വളർച്ചയിൽ അവർ ഓരോരുത്തരും വഹിച്ച പങ്കിന് ഞാൻ കടപ്പെട്ടിരിക്കുന്നു...
അനാവശ്യ കുപ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കണം എന്ന് മോഹിനിയും പറഞ്ഞിരുന്നു എങ്കിലും, താനും റഹ്മാനും തമ്മിലെ ബന്ധത്തെക്കുറിച്ച് മോഹിനി ഇതുവരെയും ശബ്ധിച്ചിരുന്നില്ല. എന്നാൽ, അക്കാര്യത്തിലും മോഹിനി കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റും നീളത്തിലെ ക്യാപ്‌ഷനുമായി മോഹിനി പ്രതികരിക്കുന്നു. 'എനിക്ക് ജീവിതത്തിൽ പിതൃസ്ഥാനീയരായ നിരവധിപ്പേരുണ്ട്. എന്റെ വളർച്ചയിൽ അവർ ഓരോരുത്തരും വഹിച്ച പങ്കിന് ഞാൻ കടപ്പെട്ടിരിക്കുന്നു...
advertisement
5/6
എ.ആർ. അതിലൊരാളാണ്. എ.ആർ. എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് എ.ആർ. റഹ്മാനെയാണ്. ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. എന്റെ അച്ഛനെ പോലെയാണ് അദ്ദേഹം. എന്റെ പിതാവിനേക്കാൾ അദ്ദേഹത്തിന് അൽപ്പം പ്രായക്കുറവുണ്ട്. അദ്ദേഹത്തിന്റെ മകൾക്ക് എന്റെ പ്രായമുണ്ട്. ഞങ്ങൾ പരസ്പരം ഏറെ ബഹുമാനവും സ്നേഹവും വച്ചുപുലർത്തുന്നു. എട്ടര വർഷത്തോളം അദ്ദേഹത്തിന്റെ ബാൻഡിൽ ബാസിസ്റ്റ് ആയി ഞാൻ പ്രവർത്തിച്ചു. അഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ അമേരിക്കയിലേക്ക് പോയി മറ്റു പോപ്പ് താരങ്ങളുമായി സഹകരണം ആരംഭിച്ചു...

6/6
എനിക്ക് എൻ്റെ സ്വന്തം ബാൻഡും ഒപ്പം ഞാൻ പര്യടനം നടത്തുന്ന എൻ്റെ സ്വന്തം സംഗീതവുമുണ്ട്. ഒരു നീണ്ട കഥ ചുരുക്കുന്നു. ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ഇത് വ്യക്തിപരമായ കാര്യമാണ്, വേദനാജനകമാണ്. വേദനാജനകമായ ഒരു പ്രക്രിയയാണ്. അതിനാൽ ദയവായി ദയ കാണിക്കുക.," മോഹിനി പറഞ്ഞു. തന്റെയും റഹ്മാന്റെയും വിവാഹമോചന പ്രഖ്യാപനങ്ങൾ കൂട്ടിക്കെട്ടിയ വിഷയത്തിലും മോഹിനിക്ക് ചിലതു പറയാനുണ്ട്. "ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് മനസിലാക്കേണ്ടിവരുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു," മോഹിനി കുറിച്ചു

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement