അവിഹിത സന്തതി എന്ന് നാട്ടുകാർ പുച്ഛിച്ചു; സിനിമയിൽ ചുണ്ടിലെ ചുംബനം തുടങ്ങി കൊടിയ ചൂഷണം; താരറാണിയായി മാറിയ നടി

Last Updated:
ജീവിക്കാൻ മറ്റു മാർഗമേതുമില്ലാതെ സിനിമയിൽ വന്ന 14കാരി. മകളെ സിനിമയിലേക്ക് തള്ളിവിട്ട അമ്മ
1/6
വളർന്നുവന്ന നാളുകൾ മുതൽ അവിഹിത സന്തതി എന്ന വിളിപ്പേരിൽ വളരേണ്ടി വരിക. കയ്പ്പേറിയ അനുഭവങ്ങളാണ് ആ പെൺകുട്ടിയെ വളർത്തി വലുതാക്കിയത് എന്ന് പറയാം. ആ പിതാവ് ആരെന്ന കാര്യം ആരും അറിയാതെയുമിരുന്നില്ല. കാണാൻ അഴകില്ലെന്ന കൂട്ടുകാരുടെ വക അവഹേളനം വേറെ. പുഷ്പവല്ലി എന്ന അമ്മയുടെ മകളായി പിറന്ന ഭാനു അച്ഛന്റെ സ്നേഹം അറിയാതെയാണ് വളർന്നത്. പുഷ്പവല്ലി മാത്രമല്ല, മറ്റനേകം ബന്ധങ്ങൾ നയിച്ചിരുന്ന അറിയപ്പെടുന്ന നടനാണ്. അവരുടെ പിതാവിന് ആ സ്ത്രീകളിൽ എല്ലാം മക്കൾ പിറന്നിരുന്നു, ഒടുവിൽ, തനിക്ക് ഒരു ഭാര്യ മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

advertisement
2/6
ഭാനുരേഖ ഗണേശൻ എന്ന രേഖ ജീവിക്കാൻ മറ്റു മാർഗമേതുമില്ലാതെ സിനിമയിൽ വന്നുചേരുകയായിരുന്നു. ജെമിനി ഗണേശനും പുഷ്പവല്ലിക്കും പിറന്ന മകളാണ് രേഖ. രേഖയെ സിനിമയിലേക്ക് തള്ളിവിട്ടു എന്ന് പറയേണ്ടി വരും. അമ്മയുടെ നിർബന്ധപ്രകാരം, ഓരോ ചലച്ചിത്ര നിർമാതാവിന്റെയും വാതിലിൽ അവസരങ്ങൾക്കായി കാത്തുനിൽക്കുമ്പോൾ, അവർ ഒരു കൗമാരക്കാരി മാത്രമായിരുന്നു. ഒരു ഫോൺ വിളിയിൽ മകൾക്ക് ഒരവസരം നൽകാൻ കഴിയുമായിരുന്ന പിതാവ് ജെമിനി ഗണേശൻ ഒരിക്കലും അത് ചെയ്തില്ല എന്ന് മാത്രമല്ല, മകൾക്ക് യാതൊരുവിധ പിന്തുണയും നൽകിയില്ല (തുടർന്ന് വായിക്കുക)

3/6
തെന്നിന്ത്യയിൽ സിനിമാ അവസരങ്ങൾ ലഭിക്കില്ല എന്നായതും, ആ തമിഴ് പെൺകൊടി ബോളിവുഡിലേക്ക് വണ്ടികയറി. 1969ൽ ഹിന്ദിയിലെ ഭാഗ്യപരീക്ഷണങ്ങൾക്കായി അവർ മുംബൈയിലേക്ക് ചേക്കേറി. സൂപ്പർ താരമായി മാറാനുള്ള യാത്രയായിരുന്നു അതെങ്കിലും, സിനിമയിൽ ഭാനുരേഖ നേരിട്ട അവഹേളനങ്ങൾ ഏറെയായിരുന്നു. പിതാവിന് വിവാഹേതര ബന്ധങ്ങളും മക്കളും ഉണ്ടായിരുന്നു എങ്കിലും, ഭാര്യയായി ഒരാൾ മാത്രമേയുള്ളൂ എന്ന് ജെമിനി ഗണേശൻ പ്രഖ്യാപിച്ചിരുന്നു. മഹാനടി സാവിത്രിയെ പോലും ഗണേശൻ ഭാര്യ എന്ന് വിശേഷിപ്പിച്ചില്ല

4/6
'സാവിത്രിയോ മറ്റു സ്ത്രീകളോ ഭാര്യമാരായിരുന്നില്ല. അവരെ സമൂഹത്തിനു മുൻപിൽ ഞാൻ ഭാര്യ എന്ന് പറയുകയും, അവരിൽ മക്കൾ ഉണ്ടാവുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ചെറുപ്പകാലത്ത് വിവാഹം ചെയ്ത ബോബ്‌ജി മാത്രമാണ് ഭാര്യ, ആ ബന്ധത്തിൽ പിറന്ന നാരായണി മാത്രമാണ് നിയമപരമായ മകൾ' എന്നും ജെമിനി ഗണേശൻ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. രേഖ ഉൾപ്പെടുന്ന മക്കൾ സമൂഹത്തിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ചു വളർന്നു വരേണ്ടി വന്നു. ഭാനുരേഖയുടെ അമ്മ മക്കളെ വളർത്താൻ സ്വന്തമായി അധ്വാനിക്കേണ്ടി വന്നു

5/6
കൗമാരപ്രായത്തിന്റെ തുടക്കത്തിൽ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച രേഖയെ ഡോക്‌ടർമാർ തിരികെക്കൊണ്ടുവന്നു. ഒന്നുകിൽ വിവാഹം ചെയ്യുക, അല്ലെങ്കിൽ അഭിനയിക്കാൻ പോവുക എന്നായി പുഷ്പവല്ലിയുടെ തിട്ടൂരം. രേഖ സിനിമ തിരഞ്ഞെടുത്തു. ജെമിനി ഗണേശന്റെ കോപം ഭയന്ന പലരും രേഖയ്ക്ക് അവസരം നൽകാൻ പേടിച്ചു. 14 വയസുള്ള രേഖയുടെ പഠനം അവസാനിപ്പിച്ച ശേഷമാണ് പുഷ്പവല്ലി മകളെ സിനിമയിലയച്ചത്. ജെമിനി സ്റ്റുഡിയോയിൽ വച്ച് രേഖയെ കണ്ട കുൽജീത് പാൽ എന്ന നൈറോബിയിൽ നിന്നുള്ള ബിസിനസുകാരൻ, അവർക്ക് എട്ടു സിനിമകളുടെ ഒരു കരാർ നൽകി. ആദ്യ സിനിമയ്ക്ക് 25,000 രൂപയും, വിജയിക്കുന്നതനുസരിച്ച് മറ്റു സിനിമകൾക്ക് 25,000 രൂപ വീതം ഇൻക്രിമെന്റുമാണ് ഉറപ്പിച്ചിരുന്നത്

6/6
ആദ്യ സിനിമയുടെ സെറ്റിൽ വച്ച് നടൻ ബിശ്വജിത്ത് മനസ്സിൽ ചില കണക്കുകൂട്ടലുകളുമായാണെത്തിയത്. രേഖയോട് പറയാതെ, അയാൾ അവരുടെ ചുണ്ടുകളിൽ ചുംബിച്ചു. അഞ്ചു മിനിറ്റോളം അത് തുടർന്നു. രേഖ കരയാൻ തുടങ്ങിയതും, ക്രൂ അംഗങ്ങൾ ശബ്ദമുണ്ടാക്കേണ്ടി വന്നു. ഈ ചിത്രം ഇറങ്ങിയത് വീണ്ടും 10 വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു. അപ്പോഴേക്കും രേഖ ബോളിവുഡിന്റെ അറിയപ്പെടുന്ന മുഖമായി. 1970ൽ 'സാവൻ ബന്ധൻ' ആയിരുന്നു ആദ്യ സിനിമ. ശേഷം ധർമാത്മാ, ഘർ, മുഖ്‌ദ്ദാർ കാ സിക്കന്ദർ, മിസ്റ്റർ നട്വർലാൽ പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച രേഖ, സിൽസില, ഖൂൻ ബിഹാരി മാംഗ്‌ എന്നിവയിലൂടെ സൂപ്പർതാര പദവിയിലെത്തി

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement