Akhil Marar | നാട്ടിലും വിദേശത്തു നിന്നുമായി അഖിൽ മാരാർക്ക് ലഭിക്കുന്ന പ്രതിഫലം; കണക്കുകൾ നിരത്തി ബിഗ് ബോസ് താരം
- Published by:meera_57
- news18-malayalam
Last Updated:
പല ഉറവിടങ്ങളിൽ നിന്നുമായി ലഭിക്കുന്ന വരുമാനം കണക്ക് സഹിതം രേഖപ്പെടുത്തി അഖിൽ മാരാർ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്ന അഖിൽ മാരാർ (Akhil Marar). ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബനാഥനായ അഖിൽ അതുവരെ ഒരു സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് മലയാളികളുടെ മുന്നിൽ അറിയപ്പെട്ടിരുന്നത്. 2021ൽ ജോജു ജോർജ് നായകനായി വേഷമിട്ട 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലാണ് അഖിൽ മാരാർ സംവിധായകനായത്. ഇന്ന് മിനി കൂപ്പർ സ്വന്തമായുള്ള, ബ്രാൻഡ് പ്രൊമോട്ടറായ, സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് ഉച്ചത്തിൽ പറയുന്ന ആളാണ് അഖിൽ മാരാർ. പല ഉറവിടങ്ങളിൽ നിന്നുമായി നല്ല വരുമാനവുമുണ്ട്. തന്റെ വരുമാനത്തെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയുമായി അഖിൽ മാരാർ വരുന്നു
advertisement
'എന്റെ വരുമാനം ആണ് പലർക്കും ആവലാതി... കൃത്യമായി GST ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ... മുകളിൽ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻവോയിസ് നൽകി gst യും ഇൻകം ടാക്സും അടച്ചാണ് ഞാൻ വരുമാനം പറ്റുന്നത്... മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11ലക്ഷം രൂപയാണ്.. ബൈക്കിന്റെ ടാക്സ് 2.63ലക്ഷം രൂപയാണ് ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ല.. (തുടർന്ന് വായിക്കുക)
advertisement
ഞാൻ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്... ബന്ധങ്ങളുടെ പേരിൽ മേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം... എന്റെ എല്ലാ ഇന്റർവ്യൂസും paid ആണ്.. ഒരു ലക്ഷം രൂപയും GSTയും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്.. അതിന്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം...
advertisement
രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്.. ഇത് പോലെ എത്രയോ തവണ.. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.. എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്... ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു... ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു.. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്.. യൂടൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്...
advertisement
നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിംഗ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല... എനിക്ക് വിശ്വാസം വരാത്ത ഒരു പ്രൊഡകട് പോലും പരസ്യം ചെയ്തിട്ടില്ല... ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.. ഞാൻ കൊടുത്തത് എനിക്കും വാങ്ങിയവർക്കും ഈശ്വരനും മാത്രം അറിഞ്ഞാൽ മതി... അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാൽ കേരളത്തിലെ നന്മ മരം ഫ്രാഡുകളും ഞാനും തമ്മിൽ എന്താണ് വ്യത്യാസം...
advertisement
വയനാട്ടിലെ വീടിന്റെ കാര്യം ചിലർ പറയുന്നത് കേട്ടു നിങ്ങൾ ആദ്യം പിണറായി വിജയനോട് ചോദിക്ക് നാട്ടുകാരുടെ കൈയിൽ നിന്നും പിരിച്ച 750കോടി എന്ത് ചെയ്തു എന്ന്.. ഏകദേശം 400 കുടുംബങ്ങൾക്ക് ഈ തുകയിൽ നിന്നും 50ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550കോടി സർക്കാരിന് കിട്ടും.. അതിന് പുറമേ 1500വീടുകളുടെ ഓഫർ സർക്കാരിന് വന്നിട്ടുണ്ട്.. അഖിൽ മാരാർ മാത്രമല്ല സർക്കാരിനെ എതിർക്കുന്ന ആരുടേയും ഓഫർ അവർക്ക് വേണ്ട.. വലിഞ്ഞു കയറി ചെന്ന് വീട് വെച്ച് കൊടുക്കാൻ ആർക്കും കഴിയില്ല... സർക്കാർ അനുമതി നൽകണം... അവർ നമ്മളുടെ ഓഫർ സ്വീകരിക്കാൻ തയ്യാർ ആവണം..'അഖിൽ മാരാർ ഇൻസ്റ്റഗ്രാം കുറിപ്പായി ഷെയർ ചെയ്തു