ദക്ഷിണ കൊറിയയിലെ സംഗീത ബാൻഡായ ബിടിഎസിലെ രണ്ടാമനും സൈനിക സേവനത്തിലേക്ക്. ഏഴംഗ സംഘത്തിൽ നിന്ന് ആദ്യം നിർബന്ധിത സൈനിക സേവനത്തിനായി പോയത് ജിൻ ആണ്.
2/ 8
ഇപ്പോൾ ജെ-ഹോപ്പ് സൈനിക സേവനത്തിന് പോകുന്നുവെന്നാണ് വാർത്ത. ബിടിഎസ് ഏജൻസിയായ ബിഗ് ഹിറ്റാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയത്.
3/ 8
ജെ-ഹോപ്പിന്റെ സൈനിക സേവനം ഉടൻ ആരംഭിക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുകയാണ് ബിഗ് ഹിറ്റ്.
4/ 8
ജെ-ഹോപ്പിന്റെ സൈനിക പ്രവേശനം സ്വകാര്യ ചടങ്ങായിരിക്കുമെന്നും കുടുംബവും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നും ബിഗ് ഹിറ്റ് അറിയിച്ചിട്ടുണ്ട്. ആരാധകരോട് താരത്തെ യാത്രയയ്ക്കാൻ എത്തരുതെന്നാണ് നിർദേശം.
5/ 8
അതേസമയം, ഏപ്രിൽ ഒന്നിന് വന്ന ബിഗ് ഹിറ്റിന്റെ പ്രഖ്യാപനത്തെ പൂർണമായി വിശ്വസിക്കാൻ ആർമി എന്ന് അറിയപ്പെടുന്ന ആരാധകർ തയ്യാറായിട്ടില്ല. തങ്ങളെ ഏപ്രിൽ ഫൂൾ ആക്കുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
6/ 8
18 മാസമാണ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച്, 18 നും 28 വയസ്സിനും ഇടയിൽ ആൺകുട്ടികൾ നിർബന്ധിത സൈനിക സേവനം നടത്തേണ്ടതാണ്.
7/ 8
ബിടിഎസ്സിന് മാത്രമാണ് ഇക്കാലത്തിനിടയിൽ ഇത്രയും ഇളവ് ലഭിച്ചത്. 30 വയസ്സിന് മുമ്പ് താരങ്ങൾ എപ്പോഴെങ്കിലും സൈനിക സേവനം നടത്തിയാൽ മതിയെന്നായിരുന്നു ഇളവ്.
8/ 8
ജെ-ഹോപ്പിനു ശേഷം സുഗ, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളും സൈനിക സേവനം പൂർത്തിയാക്കും. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന ബിടിഎസിലെ മുഴുവൻ താരങ്ങളും സൈനിക സേവനം പൂർത്തിയാക്കി 2025 ഓടെ തിരിച്ചു വരും.