ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന് എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവരാണ് തമ്മിൽ തല്ലിയത്.
പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം. പാർട്ടിയുടെ ഭാഗമായി എല്ലാവർക്കും ഉച്ച ഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ജോര്‍ജും, രാധാകൃഷ്ണനും ബിരിയാണികഴിക്കാൻ എത്തിയപ്പോഴായിരുന്നു തർക്കം. ഒരാൾ ചിക്കൻ കഷണങ്ങൾ അധികമായി എടുത്തപ്പോൾ മറ്റേയാൾക്ക് കുറച്ചാണ് കിട്ടിയത് എന്ന് പറഞ്ഞാണ് തർക്കമാരംഭിച്ചത്. വാക്ക് തർക്കം തമ്മിൽ തല്ലിൽ കലാശിക്കുകയുമായിരുന്നു.
advertisement
അടിപിടിയിൽ തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോം ഗാർഡുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
September 18, 2025 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി