ജെ-ഹോപ്പിന്റെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചു; BTS ൽ ഇനി അടുത്ത ഊഴം ആർക്ക്?
ജെ-ഹോപ്പിനെ യാത്രയാക്കാൻ മറ്റ് ബിടിഎസ് അംഗങ്ങളായ ആർഎം, സുഗ, ജിമിൻ, വി, ജങ്കൂക്ക് എന്നിവരും സ്വീകരിക്കാൻ നേരത്തേ സൈനിക സേവനത്തിനു പോയ ജിന്നും ഉണ്ടായിരുന്നു
അങ്ങനെ ബിടിഎസ് ഗ്രൂപ്പിലെ രണ്ടാമനും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനായി പുറപ്പെട്ടു. ബിടിഎസ് അംഗം ജെ ഹോപ്പാണ് ഇന്നലെ സൈനിക സേവനത്തിനായി പോയത്.
2/ 10
ജെ-ഹോപ്പിനെ യാത്രയാക്കാൻ മറ്റ് ബിടിഎസ് അംഗങ്ങളായ ആർഎം, സുഗ, ജിമിൻ, വി, ജങ്കൂക്ക് എന്നിവരും സ്വീകരിക്കാൻ നേരത്തേ സൈനിക സേവനത്തിനു പോയ ജിന്നും ഉണ്ടായിരുന്നു.
3/ 10
ജെ ഹോപ്പിനൊപ്പമുള്ള ബിടിഎസ് താരങ്ങളുടെ പുതിയ ചിത്രമായിരുന്നു ഇന്നലെ സോഷ്യൽമീഡിയയിൽ വൈറലായത്. കൊറിയൻ സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ജെ-ഹോപ്പിന് സൈനിക ക്യാമ്പിൽ എത്തേണ്ടിയിരുന്നത്. മറ്റ് അംഗങ്ങൾക്കൊപ്പം ഏഴ് മിനുട്ട് മുമ്പ് തന്നെ ജെ-ഹോപ്പ് റിപ്പോർട്ട് ചെയ്യാനെത്തി.
4/ 10
സൈനിക സേവനം തുടരുന്ന ജിൻ ജെ-ഹോപ്പിനെ സ്വീകരിക്കാൻ പ്രത്യേക അനുമതി നേടിയാണ് എത്തിയത്. സൈനിക വേഷത്തിലുള്ള ജിന്നിന്റെ ചിത്രവും വൈറലാണ്.
5/ 10
ഏഴ് അംഗങ്ങളുള്ള ബിടിഎസ് ഗ്രൂപ്പിൽ ഇനി സൈനിക സേവനത്തിന് പോകുന്നത് ആരായിരിക്കും എന്ന ചോദ്യത്തിലാണ് ആരാധകരായ ആർമി. കൂട്ടത്തിൽ ഏറ്റവും മുതിർന്ന അംഗമായ ജിൻ ആണ് ആദ്യം സൈനിക സേവനത്തിന് എത്തിയത്. 29 വയസ്സാണ് ജിന്നിന്റെ പ്രായം.
6/ 10
ജിന്നിനു ശേഷം 28 വയസ്സുള്ള സുഗ സൈനിക ക്യാമ്പിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഊഴം ലഭിച്ചത് ജെ-ഹോപ്പിനാണ്. സുഗയേക്കാൾ ഒരു വയസ്സിന് ഇളയതാണ് ജെ-ഹോപ്പ്.
7/ 10
ഇനി അടുത്ത ഊഴം സുഗയ്ക്കോ ആർഎമ്മിനോ ആയിരിക്കുമെന്നാണ് കരുതുന്നത്. 1993 മാർച്ച് 9 നാണ് സുഗ ജനിച്ചത്. ബിടിഎസ് ലീഡറായ ആർഎമ്മിന്റെ ജനന തീയ്യതി 1994 സെപ്റ്റംബർ 12 ആണ്.
8/ 10
പ്രായം പരിഗണിച്ചാണ് അംഗങ്ങൾ സൈനിക സേവനത്തിന് പോകുന്നതെങ്കിൽ അടുത്ത ഊഴം സുഗയ്ക്കായിരിക്കും. ഇതിനു ശേഷം ആർഎം യാത്ര തിരിക്കും. താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂൾ കാരണം ഇവരുടെ പ്രവേശനം എന്നായിരിക്കുമെന്ന് വ്യക്തമല്ല.
9/ 10
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ജങ്കൂക്ക് ആയിരിക്കും സൈനിക സേവനത്തിന് അവസാനം പോകുന്നയാൾ. ജിമിൻ, വി എന്നിവർക്ക് ശേഷമാകും ജങ്കൂക്കിന്റെ സൈനിക സേവനം ആരംഭിക്കുക.
10/ 10
20 മാസം നീണ്ടു നിൽക്കുന്ന സൈനിക സേവനത്തിനു ശേഷം 2025 ഓടെ താരങ്ങളെല്ലാം ഒന്നിച്ച് വീണ്ടും ആരാധകർക്കു മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.