തന്റെ നിലപാടുകളിൽ ഉറച്ചു വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഗായിക ചിന്മയി ശ്രീപദ (Chinmayi Sreepada). ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും അടുത്തായി ചിന്മയി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവർ സ്ത്രീകൾ നേടിയെടുക്കേണ്ട സുപ്രധാനമായ ഒരു അവകാശത്തെപ്പറ്റി സംസാരിക്കുന്നുണ്ട്