advertisement

'ഉടൻ ഇറാൻ വിടണം'; യുദ്ധഭീഷണിക്കിടെ പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

Last Updated:

പല വിമാനക്കമ്പനികളും സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും മുന്നറിയിപ്പ്

Rapid Read
ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്
യുദ്ധഭീഷണിക്കിടെ മേരിക്കൻ പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി ഇറാനിലെ യുഎസ് എംബസി. ഉടൻ തന്നെ ഇറാൻ വിടണമെന്ന് പൗരന്മാരോട് യു.എസ് എംബസി നിർദേശിച്ചു. മേഖലയിൽ പിരിമുറുക്കം വർധിക്കുന്ന സാഹചര്യത്തിൽ, ഇന്റർനെറ്റ് സേവനങ്ങളിലെ തടസ്സങ്ങൾ, ഗതാഗത തടസ്സങ്ങൾ, ചോദ്യം ചെയ്യലിനോ തടങ്കലിലാക്കാനോ ഉള്ള സാധ്യതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇറാൻ വിടാൻ എംബസി നിർദ്ദേശിച്ചത്. പല വിമാനക്കമ്പനികളും സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.
അമേരിക്കൻ പൗരന്മാർ ആശയവിനിമയത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും, സുരക്ഷിതമെങ്കിൽ റോഡ് മാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ മാറാൻ ശ്രമിക്കണമെന്നും എംബസി അറിയിച്ചു. യുഎസ് സർക്കാരിന്റെ സഹായം പ്രതീക്ഷിക്കാതെ തന്നെ സ്വന്തം നിലയ്ക്ക് മടങ്ങാനുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും അധികൃതർ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇറാൻ വിടാൻ സാധിക്കാത്തവർ സുരക്ഷിതമായ ഇടങ്ങളിൽ അഭയം പ്രാപിക്കണമെന്നും മതിയായ അളവിൽ ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെക്കണമെന്നും നിർദ്ദേശമുണ്ട്.
അമേരിക്കൻ-ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. ഇറാൻ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാൽ ഇവരെ ഇറാൻ പൗരന്മാരായി മാത്രമേ കണക്കാക്കൂ. അമേരിക്കൻ പാസ്‌പോർട്ട് കൈവശം വെക്കുന്നതോ അമേരിക്കയുമായുള്ള ബന്ധമോ പോലും ഇറാൻ അധികൃതർ തടങ്കലിലാക്കാൻ കാരണമായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അർമേനിയ, തുർക്കി അതിർത്തികൾ നിലവിൽ തുറന്നിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാകിസ്ഥാൻ അതിർത്തികൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും യുഎസ് നിർദ്ദേശിച്ചു.
advertisement
ഒമാനിൽ നടക്കാനിരിക്കുന്ന ആണവ ചർച്ചകൾക്കിടയിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെ ഒരു കാരണവശാലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഉടൻ ഇറാൻ വിടണം'; യുദ്ധഭീഷണിക്കിടെ പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement