Dileep | പുതുതുടക്കത്തിൽ താരദമ്പതികൾ; ദിലീപിനും കാവ്യാ മാധവനും ആരതി ഉഴിഞ്ഞ് സ്വീകരണം

Last Updated:
ദിലീപിനെയും കാവ്യാ മാധവനെയും കുറിതൊട്ട്, ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്
1/6
നടൻ ദിലീപിനെയും (Dileep) ഭാര്യ കാവ്യാ മാധവനെയും (Kavya Madhavan) ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും അതിഥികളായി പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തിൽ ഭക്തിപുരസ്സരം സ്വീകരണം ലഭിച്ചത്. ചെന്നൈയിലും നാട്ടിലുമായാണ് താരദമ്പതികളുടെ താമസം. വന്നിറങ്ങിയ ഉടൻ തന്നെ ദിലീപിനും കാവ്യാ മാധവനും ആരതി ഉഴിയുന്ന ദൃശ്യമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിൽ പങ്കെടുത്തതിന്റെ വേഷവിധാനങ്ങളുമായി കാവ്യാ മാധവൻ മറ്റൊരു റീൽസ് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. മക്കൾ രണ്ടുപേരെയും ഇവിടെ ഒപ്പം കാണാൻ സാധിക്കില്ല

advertisement
2/6
ഇത്തവണയും കാവ്യാ മാധവൻ ധരിച്ചിട്ടുള്ളത് അവരുടെ സ്വന്തം ബ്രാൻഡായ ലക്ഷ്യയുടെ വേഷമാണ്. ദിലീപിനെയും കാവ്യാ മാധവനെയും കുറിതൊട്ട് ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റുന്ന വീഡിയോ ദൃശ്യത്തിലെ മറ്റു രണ്ടുപേരെയും പ്രേക്ഷകർക്ക് പരിചയമുണ്ട്. നടി നിരഞ്ജന അനൂപും അമ്മ നാരായണി അനൂപുമാണ് ഇതിലുള്ളത്. ഇവരുമായി ബന്ധമുള്ള ഒരു ചടങ്ങിലാണ് താരദമ്പതികൾ എത്തിച്ചേർന്നിട്ടുള്ളത് (തുടർന്ന് വായിക്കുക)
ഇത്തവണയും കാവ്യാ മാധവൻ ധരിച്ചിട്ടുള്ളത് അവരുടെ സ്വന്തം ബ്രാൻഡായ ലക്ഷ്യയുടെ വേഷമാണ്. ആഭരണങ്ങൾ എവിടെ നിന്നും ഉള്ളതെന്നും കാവ്യാ റീൽസ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്നു. ദിലീപിനെയും കാവ്യാ മാധവനെയും കുറിതൊട്ട് ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റുന്ന വീഡിയോ ദൃശ്യത്തിലെ മറ്റു രണ്ടുപേരെയും പ്രേക്ഷകർക്ക് പരിചയമുണ്ട്. നടി നിരഞ്ജന അനൂപും അമ്മ നാരായണി അനൂപുമാണ് ഇതിലുള്ളത്. ഇവരുമായി ബന്ധമുള്ള ഒരു ചടങ്ങിലാണ് താരദമ്പതികൾ എത്തിച്ചേർന്നിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/6
ഒട്ടേറെ താരകുടുംബങ്ങളുമായി കാവ്യാ മാധവനും ദിലീപും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. മൂത്തമകൾ മീനാക്ഷി ദിലീപിനും ഉണ്ട് ചില താരകുടുംബങ്ങളുമായി ബന്ധം. ഉർവശിയുടെ മകൾ കുഞ്ഞാറ്റ ഇത്തരത്തിൽ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. നിരഞ്ജനയും അമ്മ നാരായണിയും കാവ്യാ മാധവന്റെയും ദിലീപിന്റെയും സുഹൃത്തുക്കളായ കുടുംബങ്ങളിൽ ഒന്നാണ്. ഇരുവരും നർത്തകർ കൂടിയാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടിക്കാന് താരദമ്പതികളെ ക്ഷണിച്ചത് എന്ന് വ്യക്തം

4/6
നാരായണിയും നിരഞ്ജനയും ചേർന്ന് നടത്തുന്ന പുനർജനി സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയത്തിന്റെ പരിപാടിക്കാണ് ദിലീപും കാവ്യയും എത്തിയത്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ഭരതനാട്യ അരങ്ങേറ്റമാണ് വിഷയം. ജനുവരി മാസം നാലാം തിയതിയായിരുന്നു പരിപാടി. എട്ട് വിദ്യാർത്ഥിനികളാണ് നൃത്ത അരങ്ങേറ്റം നടത്തിയത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നായ ദേവാസുരവുമായി അടുത്ത ബന്ധമുള്ളവരാണ് നാരായണിയും നിരഞ്ജനയും. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ജീവിച്ചിരുന്ന പകർപ്പായ മുല്ലശ്ശേരി രാജഗോപാലിന്റെ മകളാണ് നാരായണി

5/6
കാവ്യാ മാധവനും നല്ലൊരു നർത്തകിയാണ്. സ്കൂൾ കലോത്സവ വേദിയിൽ നിന്നും മലയാള സിനിമയിലേക്ക് വന്നു നായികയായി മാറിയ താരമാണ് കാവ്യാ മാധവൻ. ക്‌ളാസ്മേറ്റ്സ് എന്ന ചിത്രത്തിൽ താരാകുറുപ്പ് എന്ന നർത്തകിയുടെ കഥാപാത്രം കാവ്യാ മാധവൻ അവതരിപ്പിച്ചിട്ടുണ്ട്. മീനാക്ഷി ദിലീപും വളരെ നല്ല നിലയിൽ നൃത്തം ചെയ്യാറുണ്ട്. ഇടയ്ക്കിടെ മീനാക്ഷിയുടെ നൃത്ത വീഡിയോകൾ ഇൻസ്റ്റാഗ്രാം റീൽസ് രൂപത്തിൽ പുറത്തുവരാറുണ്ട്. കാവ്യയുടെ കുഞ്ഞുമകൾ മഹാലക്ഷ്മി ദിലീപ് ഇതുവരെയും നൃത്തം ചെയ്യുന്ന വിശേഷം കാവ്യാ മാധവൻ പോസ്റ്റ് ചെയ്തിട്ടില്ല

6/6
സിനിമയിൽ നിന്നും കിട്ടിയ ഇടവേളയിൽ കാവ്യാ മാധവൻ ഇപ്പോൾ സ്വന്തം വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയുടെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാവാറുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ ലക്ഷ്യയുടെ സാരികൾ ധരിച്ചുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും കാവ്യാ മാധവൻ അടുത്തിടെയായി പോസ്റ്റ് ചെയ്യാറുണ്ട്. ദിലീപും കാവ്യാ മാധവനും കുടുംബ സമേതം പങ്കെടുക്കാറുള പല പരിപാടികളിലും വീട്ടിലെ എല്ലാവരുടെയും വേഷം ലക്ഷ്യയിൽ നിന്നുമായിരിക്കും. മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ മോഡലുകളായി എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. കൊച്ചിയിലാണ് ലക്ഷ്യയുടെ പ്രവർത്തനം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement