തലസ്ഥാന നഗരിയെ ഇളക്കി മറിച്ച് തമന്നയും ദിലീപും; 'ബാന്ദ്രാ' താരങ്ങള്‍ ലുലു മാളില്‍

Last Updated:
അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന 'ബാന്ദ്ര' ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്.
1/8
 ബാന്ദ്ര സിനിമയുടെ പ്രോമോഷന്‍ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ലുലു മാളിലെത്തിയ ജനപ്രിയ നായകന്‍ ദിലീപിനെയും തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയെയും കാണാന്‍ ആരാധകരുടെ നിര.

advertisement
2/8
 ദിലീപിനും തമന്നക്കും സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു. അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന 'ബാന്ദ്ര' ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്.

3/8
 സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര.

4/8
 അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപിനൊപ്പം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ബാന്ദ്രയ്ക്ക്.

5/8
 അലൻ അലക്‌സാണ്ടർ ഡൊമിനിക് എന്ന ആലയായി ദിലീപ് എത്തുമ്പോൾ നായിക താര ജാനകിയായി തമന്നയും എത്തുന്നു.മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

6/8
 തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

7/8
 ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ.

8/8
 ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement