ഒൻപതാം ക്‌ളാസിൽ ആദ്യ സിനിമ; 19-ാം വയസിൽ മരണം; ഭർത്താവ് മറ്റൊരു വിവാഹം ചെയ്തത് ഏഴു വർഷങ്ങൾക്ക് ശേഷം

Last Updated:
അഞ്ചാം നിലയിൽ നിന്നും നിലത്തേക്ക് പതിച്ചുള്ള മരണം. സിനിമയിൽ ജ്വലിച്ചു നിന്ന വ്യക്തിത്വം അവസാനിച്ചതിങ്ങനെ
1/6
ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ ആദ്യ സിനിമയിലേക്ക് ക്ഷണം കിട്ടുക. 1988ൽ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിക്കാൻ കാത്തുനിന്ന ദിവ്യ ഭാരതിക്ക് (Divya Bharti) പക്ഷേ ആ സ്വപ്നം നടക്കാതെ പോയി. ഈ റോൾ മറ്റൊരു നടിക്ക് പോയി. അത് മറ്റാരുമായിരുന്നില്ല, നടി സംഗീത ബിജ്‌ലാനിയായിരുന്നു. അവിടം കൊണ്ടവസാനിച്ചില്ല. ഒരു വീഡിയോയിൽ നിന്നും ദിവ്യ ശ്രദ്ധയിൽപ്പെട്ട കീർത്തി കുമാർ (നടൻ ഗോവിന്ദയുടെ സഹോദരൻ) അവരെ 'രാധ കാ സംഘം' എന്ന സിനിമയിൽ നായികയാക്കാൻ തീരുമാനിച്ചു. ഇവിടെയും ചരിത്രം ആവർത്തിച്ചു. ദിവ്യ ഭാരതിക്ക് പകരം ആ റോൾ ജൂഹി ചാവ്‌ലയിലേക്ക് പോയി. കുട്ടിത്തമുള്ള മുഖമാണ് ഈ വേഷങ്ങൾ മറ്റൊരാളിലേക്ക് പോകാൻ കാരണമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്

advertisement
2/6
ഒടുവിൽ തന്റെ മകൻ കൂടിയായ വെങ്കടേഷിന്റെ നായികയായി തെലുങ്ക് നിർമാതാവ് ഡി. രാമനായിഡു ദിവ്യ ഭാരതിയെ ഉൾപ്പെടുത്തി ഒരു സിനിമ ചെയ്തു. ഈ ചിത്രം 1990ലെ വേനൽക്കാലത്ത് റിലീസ് ചെയ്യുകയുമുണ്ടായി. 'ബോബ്ബിലി രാജ'യായിരുന്നു ആ സിനിമ. ഇന്നും തെലുങ്ക് സിനിമയിലെ എടുത്തുപറയത്തക്ക സിനിമകളിൽ ഒന്നായി ബോബ്ബിലി രാജ മാറിക്കഴിഞ്ഞു. അതേ വർഷം തന്നെ ദിവ്യ ഭാരതി ആനന്ദിന്റെ ഒപ്പം 'നിലാ പെണ്ണെ' എന്ന തമിഴ് സിനിമയിലും വേഷമിട്ടു. ഈ ചിത്രം നിരൂപക പ്രശംസയ്‌ക്കൊപ്പം ബോക്സ് ഓഫീസ് വിജയവും കരസ്ഥമാക്കി (തുടർന്ന് വായിക്കുക)

3/6
ബോക്സ് ഓഫീസ് നമ്പറുകളിൽ ദിവ്യ ഭാരതി നടി വിജയശാന്തിക്കൊപ്പമായിരുന്നു. അന്നാളുകളിൽ ലേഡി സൂപ്പർസ്റ്റാർ എന്നും തെന്നിന്ത്യൻ സിനിമയിലെ ലേഡി അമിതാഭ് എന്നുമായിരുന്നു വിജയശാന്തി വിളിക്കപ്പെട്ടത്. 1991 എന്ന വർഷം ദിവ്യ ഭാരതിയുടേതായിരുന്നു. റൗഡി അല്ലുടു, അസംബ്ലി റൗഡി പോലുള്ള ദിവ്യ ഭാരതിയുടെ ചിത്രങ്ങൾ ഹിറ്റായി. ചിരഞ്ജീവി, മോഹൻ ബാബു എന്നിവരായിരുന്നു ഈ സിനിമകളിലെ നായകന്മാർ. അതേവർഷം, എ. കോദണ്ഡരാമി റെഡ്‌ഡിയുടെ ആക്ഷൻ റൊമാൻസ് ചിത്രം ധർമ ക്ഷേത്രത്തിൽ അവർ അഭിനയിച്ചു. ബാലയ്യയുടെ കൂടെ സ്ക്രീൻ പങ്കിടാനും ദിവ്യയെ തേടി അവസരമെത്തി

4/6
പിന്നെ ബോളിവുഡിലേക്ക് ചുവടുവെക്കാൻ അധികം വൈകിയില്ല. നടി ശ്രീദേവിയുമായുള്ള മുഖഛായ ഒന്ന് മാത്രം മതിയായിരുന്നു ദിവ്യ ഭാരതി അവർക്ക് സ്വീകാര്യയാവാൻ. 1992ൽ ആദ്യ സിനിമ. ബോളിവുഡിൽ തന്നെയാണ് ദിവ്യ ഭാരതി അവരുടെ ഭർത്താവിനെ കണ്ടുമുട്ടിയതും. നടൻ ഗോവിന്ദയിലൂടെയാണ് നിർമാതാവും സംവിധായകനുമായ സാജിദ് നാദിയാദ്‌വാലയെ ദിവ്യ ഭാരതി പരിചയപ്പെടുന്നത്. 'ഷോല ഓർ ശബ്നം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അവർ പരിചയപ്പെടുന്നത്. വിവാഹത്തിനായി ദിവ്യ ഭാരതി മതം മാറിയിരുന്നു

5/6
മതം മാറിയ ദിവ്യ ഭാരതി സന എന്ന പേര് സ്വീകരിച്ചു. ഇവരുടെ വിവാഹം എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങായിരുന്നില്ല. കേശാലങ്കാര വിദഗ്ധയായ ദിവ്യയുടെ കൂട്ടുകാരി സന്ധ്യയുടെ സാന്നിധ്യത്തിൽ, വളരെ കുറച്ചുപേരെ മാത്രം വിളിച്ചു ചേർത്തു നടത്തിയ നിക്കാഹ് ആയിരുന്നു നടന്നത്. 1992 മെയ് 10ന് അവർ സാജിദ് നാദിയാദ്‌വാലയുടെ ഭാര്യയായി. ദിവ്യയുടെ വളർന്നു വരുന്ന സിനിമാ ഭാവിയെ മുൻനിർത്തി ഈ വിവാഹം പരസ്യമാക്കാൻ വീണ്ടും സമയം വേണ്ടിവന്നു

6/6
മുംബൈ അന്ധേരി വെസ്റ്റിലെ ഫ്ളാറ്റിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് പതിച്ചായിരുന്നു ദിവ്യയുടെ മരണം. 1993 ഏപ്രിൽ 5നായിരുന്നു സംഭവം. ഈ സമയം അതിഥികളായി നീത ലുല്ല, അവരുടെ ഭർത്താവ് ശ്യാം ലുല്ല, വീട്ടുജോലിക്കാരിയായിരുന്ന അമൃതാ കുമാരി എന്നിവർ അവിടെയുണ്ടായിരുന്നു. ദിവ്യയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണ സമയത്ത് അവർക്ക് 19 വയസ്സ് മാത്രമായിരുന്നു. പിന്നെയും ഏഴു വർഷങ്ങൾക്ക് ശേഷമാണ് ദിവ്യയുടെ ഭർത്താവ് സാജിദ് നാദിയാദ്‌വാല മറ്റൊരു വിവാഹം കഴിച്ചത്

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകും; മുഴുവൻ സമയപ്രചാരകനാകും

  • മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു

  • ഗണവേഷം ധരിച്ച് പഥ സഞ്ചലനത്തിൽ പങ്കെടുത്ത് മുഴുവൻ സമയ പ്രവർത്തകനാകും

  • സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു

View All
advertisement