Diya Krishna | ഒരു വർഷമായിട്ടും ദിയ കൃഷ്ണ ഇതൊന്നും അറിയാതെ പോയോ! നഷ്‌ടമായത് ലക്ഷക്കണക്കിന് രൂപ
- Published by:meera_57
- news18-malayalam
Last Updated:
ദിയ കൃഷ്ണയുടെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും മേൽനോട്ടത്തിലാണ് കടയുടെ നടത്തിപ്പ്
തിരുവനന്തപുരം കവടിയാറിലെ തന്റെ സ്ഥാപനത്തിൽ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ വിവരങ്ങൾ ഒരാഴ്ച മുൻപ് ദിയ കൃഷ്ണ (Diya Krishna) അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് പുറംലോകം അറിഞ്ഞത്. കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് പ്രദർശിപ്പിച്ച് രണ്ട് മുൻ വനിതാ ജീവനക്കാരികളാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ പേരുകൾ സഹിതമാണ് ദിയ കൃഷ്ണ പുറത്തുവിട്ടത്. പണമയച്ചത് എങ്ങോട്ടെന്ന് അറിയാതെ നിരവധി കസ്റ്റമേഴ്സാണ് ഈ തട്ടിപ്പിന് ഇരയായത്. ദിയ കൃഷ്ണയുടെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും (Aswin Ganesh) മേൽനോട്ടത്തിലാണ് കടയുടെ നടത്തിപ്പ്. എന്നാൽ, ഈ തട്ടിപ്പിന് പഴക്കമേറെയുണ്ട് എന്ന് പൊലീസിന് ലഭ്യമായ പരാതിയിൽ പറയുന്നു
advertisement
തുടക്കത്തിൽ ഇൻസ്റ്റഗ്രാം പേജ് വഴിയും, അതിനു ശേഷം വെബ്‌സൈറ്റ് വഴിയും ഓൺലൈൻ വ്യാപാരം നടത്തിയ ശേഷമാണ് ദിയ കൃഷ്ണ നഗരഹൃദയമായ കവടിയാറിൽ ഒരു കട തുറന്നത്. കസ്റ്റമേഴ്‌സിന് വന്നു കണ്ട് ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. മികച്ച രീതിയിൽ നടന്നുപോകുന്ന സ്ഥാപനമാണിത്. എന്നാൽ, ദിയ പരാതി പറഞ്ഞ മുൻ ജീവനക്കാരികൾ, ദിയയുടെ പിതാവ് കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിനും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
പ്രശ്നം രമ്യതയിൽ പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കടത്തിക്കൊണ്ടുപോയി പണം നിർബന്ധിച്ചു വാങ്ങി എന്നാണ് പരാതി. ഗർഭിണിയായ താൻ വഞ്ചന നേരിട്ടു എന്നാണ് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയ പരാതിയിൽ പറയുന്നത്. ദിയ കൃഷ്ണയ്ക്ക് പ്രസവം അടുത്തിരിക്കുകയാണ്. പക്ഷെ പോലീസിൽ നൽകിയ പരാതിയിൽ ഈ തട്ടിപ്പ് ആരംഭിച്ചിട്ട് ഒരു വർഷത്തോളമാകുന്നു. പോയവർഷം ജൂലൈ മാസം മുതൽ സാമ്പത്തിക തട്ടിപ്പ് നടന്നുവരികയാണ് എന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്ന വിവരം
advertisement
തട്ടിപ്പിന് ഇരയായ വിവരം കസ്റ്റമേഴ്സ് അയച്ചു കൊടുത്ത പേയ്മെന്റ് വിവരങ്ങൾ പരിശോധിച്ച് കണ്ടെത്തി എന്നും ദിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ട പോസ്റ്റുകളിൽ പറഞ്ഞിരുന്നു. രണ്ടല്ല, മൂന്നുപേർ ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പോലീസ് പരാതിയിലുണ്ട്. പെട്ടെന്നുണ്ടായ സംഭവവികാസങ്ങൾ വളരെ വേഗം പരിഹരിച്ച് ബിസിനസ് പഴയതുപോലെയാക്കി എന്ന് ദിയ കൃഷ്ണ അപ്ഡേറ്റ് നൽകിയിരുന്നു. ഒരു വർഷത്തോളമായി തുടർന്ന തട്ടിപ്പിൽ നഷ്‌ടമായ തുക ഞെട്ടിക്കുന്നതാണ്
advertisement
കടയിൽ നടന്ന കച്ചവടത്തിലൂടെ 69 ലക്ഷം രൂപയാണ് ദിയ കൃഷ്ണയ്ക്ക് നഷ്‌ടമായത്. ഇതും പോലീസ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്വർണാഭരണങ്ങളോട് കിടപിടിക്കുന്ന ഇമിറ്റേഷൻ, ഫാൻസി ആഭരണങ്ങളാണ് ദിയയുടെ ഷോറൂമിൽ വിൽക്കുന്നത്. കസ്റ്റമേഴ്‌സിന് താങ്ങാവുന്ന വിലയാണ് ഈ ആഭരണങ്ങൾക്ക് എന്നതും പ്രത്യേകതയാണ്. രണ്ടായിരം രൂപയ്ക്ക് താഴെ തുടങ്ങിയുള്ള പർച്ചേസുകളിൽ നിന്നും ഉൾപ്പെടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറയുന്നുണ്ടായിരുന്നു. അതിനു ശേഷം ഷോറൂമിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള പോസ്റ്റും ദിയ അപ്‌ലോഡ് ചെയ്തു
advertisement
ഇതിനിടെ അൽപ്പം കൂടി വലിയ ഷോറൂം ആരംഭിക്കാൻ പ്ലാൻ ഇടുന്നതിന്റെ വിശേഷവും ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തു. ഇതിനായി കേരളത്തിൽ ഇന്നുള്ള ഇന്റീരിയർ ഡിസൈനർമാരെ ക്ഷണിച്ചു കൊണ്ട് ദിയ കൃഷ്ണ മറ്റൊരു പോസ്റ്റുമായി വന്നിരുന്നു. എല്ലായിപ്പോഴും കസ്റ്റമേഴ്സ് നൽകുന്ന പിന്തുണയ്ക്ക് ദിയ കൃഷ്ണ നന്ദി അറിയിക്കാറുണ്ട്