Diya Krishna | കുഞ്ഞിക്കാലിനായുള്ള കാത്തിരിപ്പിൽ ദിയ കൃഷ്ണ; എത്രമാസം ആയെന്നു പോസ്റ്റ്
- Published by:meera_57
- news18-malayalam
Last Updated:
പോയവർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷും തമ്മിലെ വിവാഹം
പലരും പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും, ദിയ കൃഷ്ണയും (Diya Krishna) അശ്വിൻ ഗണേഷും അവരുടെ ആ വലിയ സന്തോഷം പങ്കിടാൻ കാത്തിരിക്കുകയായിരുന്നു. അതെ, ദിയ കൃഷ്ണ ഗർഭിണിയാണ്. അങ്ങനെ കൃഷ്ണകുമാറും സിന്ധുവും അപ്പൂപ്പനും അമ്മൂമ്മയും ആകാൻ പോകുന്നു. 'സ്ത്രീ' വീട്ടിലേക്ക് ഒരു കൊച്ചുമകൾ, അല്ലെങ്കിൽ കൊച്ചുമകൻ വരാൻ ഇനി അധികം വൈകില്ല. ഒരു കുടുംബം തുടങ്ങാനും, കുഞ്ഞുണ്ടാവാനും ഏറെ ആഗ്രഹിച്ച വ്യക്തി കൂടിയാണ് ദിയ കൃഷ്ണ. ഇനി അമ്മയുടെ റോളിലേക്ക് ദിയ കൃഷ്ണയുടെ തയാറെടുപ്പുകൾ തുടങ്ങും
advertisement
അമ്മ വയറുമായി ലണ്ടൻ വരെ യാത്ര ചെയ്യുകയും, തന്റെ ബിസിനസ് സംരംഭം നോക്കി നടത്തുകയുമെല്ലാം ദിയ കൃഷ്ണ ഈ ചെറിയ കാലയളവിനുള്ളിൽ ചെയ്തിരുന്നു. ദിയയുടെ മുഖത്തെ സന്തോഷവും തുടിപ്പും എല്ലാം കണ്ട ആരാധകർ ദിയ ഗർഭിണിയാണ് എന്ന് ഊഹിച്ചിരുന്നു എങ്കിലും, അപ്പോഴെല്ലാം ദിയ ഒരുറപ്പും കൊടുക്കാതെ എല്ലാവരെയും സംശയമുനയിൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാലിപ്പോൾ സമയമായിരിക്കുന്നു. എത്ര മാസം ആയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ദിയ കൃഷ്ണ പങ്കിട്ടിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
കസിൻ തൻവിയുടെ മകൻ ലിയാൻ നാട്ടിൽ വന്നതും സ്വന്തം കുഞ്ഞെന്ന പോലെ അവനെ താലോലിക്കാൻ മുന്നിട്ടു നിന്നതു ദിയ കൃഷ്ണയാണ്. അമ്മയും കുഞ്ഞും തിരികെ കാനഡയിലേക്ക് പോയതും, ദിയ കൃഷ്ണ തന്റെ ദുഃഖം മറച്ചു പിടിച്ചതുമില്ല. തനിക്ക് കുഞ്ഞ് പിറന്നിട്ടില്ല എന്നതിലെ വിഷമം പറയുന്ന ദിയ, തൻവി ആശ്വസിപ്പിക്കുന്ന തരത്തിലെ ഒരു വീഡിയോയും വൈറലായിരുന്നു. തന്റെ മകൻ ദിയയുടെ കൂടി മകനല്ലേ എന്ന് തൻവി പറയുന്നതായിരുന്നു ആ വീഡിയോയിൽ
advertisement
'കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായിരിക്കുന്നു. നിങ്ങളിൽ പലരും ഊഹിച്ചതു നേരായിരുന്നു. മൂന്നാം മാസത്തിലെ സ്കാൻ വരെ അതൊരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ ഒരുവേളയിൽ ഞാൻ യൂട്യൂബർമാരോടും വാർത്തകളോടും എന്റെ സ്വകാര്യതയെ മാനിക്കണം എന്നപേക്ഷക്കുന്നു. എല്ലാ ഫോളോവർമാരോടും അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് ഊഹിക്കാമോ' എന്നും ദിയ ചോദിക്കുന്നു
advertisement
അശ്വിന്റെ വീട്ടിലെ ഇളയപേരക്കിടാവാകും വരാനിരിക്കുക. ദിയയുടെ വീട്ടിലെ ആദ്യത്തെ കൊച്ചുമകൻ, അല്ലെങ്കിൽ കൊച്ചുമകൾ ആയിരിക്കും. അഹാനയ്ക്ക് വല്യമ്മയുടെ റോളും അനുജത്തിൻമാരായ ഇഷാനി, ഹൻസിക എന്നിവർക്ക് ഇളയമ്മമാരുടെ റോളുകളും ഏറ്റെടുക്കാൻ സമയമായിരിക്കുന്നു. അശ്വിൻ ഗണേഷിന്റെ ജ്യേഷ്‌ഠന് ഒരു പെൺകുട്ടിയാണ്. തന്റെ അനന്തരവളുടെ ഒപ്പമുള്ള നിരവധി വീഡിയോസും ഫോട്ടോകളും ആഘോഷ പരിപാടികളും മറ്റും ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളോടുള്ള ദിയ കൃഷ്ണയുടെ സ്നേഹം വെളിവായ നിരവധി അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്
advertisement
ദിയ കൃഷ്ണയുടെ മറ്റൊരു വ്ലോഗിൽ അമ്മായിയമ്മ ഉണ്ടാക്കി കൊണ്ടുവന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ ഉണ്ടായിരുന്നു. ഗർഭിണിയായ ദിയയെ റെസ്റ്റ് ചെയ്യാൻ അനുവദിച്ചുകൊണ്ട് ഭക്ഷണം തയാറാക്കുന്ന റോളിലേക്ക് അമ്മായി മാറി എന്ന് അന്നേ പലരും പ്രവചിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. അശ്വിനുമായി ദിയ ഏറെക്കാലം പ്രണയത്തിലായിരുന്നു. അശ്വിനും ദിയ കൃഷ്ണയും അവരുടെ വിവാഹച്ചടങ്ങിനും വളരെ മുൻപ് തന്നെ ആരുമറിയാതെ ഒരു ക്ഷേത്രത്തിൽ വച്ച് താലികെട്ടൽ നടത്തിയിരുന്നു