Hanan Hameed | 'എൻ്റെ സ്വപ്നങ്ങൾക്ക് പുറകെ, അത് നടത്താൻ കൂടെ നിന്ന ആളാണ് ചേട്ടൻ': ഗോപിക്കൊപ്പം ഹനാൻ ഹമീദിന്റെ പുതിയ സന്തോഷം
- Published by:user_57
- news18-malayalam
Last Updated:
ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ഒരു വലിയ സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ച് ഹനാൻ
ഹനാൻ ഹമീദ് (Hanan Hameed) എന്ന പെൺകുട്ടിയെ കേരളം പരിചയപ്പെടുന്നത് ഏതാനും വർഷങ്ങൾ മുൻപാണ്. സുഖമില്ലാത്ത അമ്മയെ പരിപാലിച്ച്, സ്വന്തം വിദ്യാഭ്യാസത്തിനു പണം കണ്ടെത്തി ജീവിക്കുന്ന തന്റേടമുള്ള, മിടുക്കിയായ പെൺകുട്ടി. ചന്തയിൽ മീൻവിൽക്കാൻ നിൽക്കുന്ന പെൺകുട്ടിയുടെ വാർത്തകൾ അന്ന് മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. അതിനുശേഷമാണ് ഹനാന്റെ കഥയ്ക്ക് കേരളം കാതോർത്തത്
advertisement
മോഡലിംഗിലും ഹനാൻ സജീവമായി മാറി. സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു. വലിയ ഒരു അപകടത്തിൽ നിന്നും നല്ല സുഹൃത്തുക്കളുടെ പിന്തുണയോടു കൂടി ജീവിതം തിരികെപ്പിടിച്ചു. ഇക്കുറി വൈൽഡ് കാർഡിലൂടെ ബിഗ് ബോസിലുമെത്തി. പെട്ടെന്ന് തന്നെ തിരികെപ്പോയി എങ്കിലും പൂർവാധികം ശക്തിയിൽ ഹനാൻ മടങ്ങിയെത്തുകയാണ്. മറ്റൊരു കാൽവയ്പ്പിനെക്കുറിച്ച് ഹനാൻ തന്റെ ആരാധകരെ അറിയിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
'ഇത്രയും ഭംഗി ആയി എൻ്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ മിക്സിങ് & ഓർക്കസ്ട്രേഷൻ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്തതും മിക്സിംഗ് വർക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വർക് ചെയ്യാം എന്ന് ഗോപി ചേട്ടൻ സമ്മതിച്ചത് എൻ്റെ ഏറ്റവും വലിയ ഭാഗ്യം ആണ്. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല,' ഹനാൻ ക്യാപ്‌ഷനിൽ കുറിച്ചു
advertisement
advertisement