കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) കൂട്ടുകെട്ടിൽ പിറന്ന ക്രൈം ആക്ഷൻ ത്രില്ലർ 'വിക്രം' (Vikram) സിനിമാപ്രേമികൾക്ക് ഉത്സവമായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അത് ബോക്‌സ് ഓഫീസിൽ ഗംഭീര തുടക്കം കുറിക്കുകയും ചെയ്തു കഴിഞ്ഞു. മൂവരുടെയും തകർപ്പൻ പ്രകടനത്തിന് പുറമെ, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടെ (Suriya) അതിഥി വേഷമാണ്
റോളക്‌സ് എന്ന കഥാപാത്രമായി 'സിങ്കം' താരം ഗംഭീര അതിഥി വേഷം ചെയ്തിരിക്കുന്നു. കൂടാതെ സിനിമയുടെ ഏറ്റവും വലിയ സംസാരവിഷയവും അതുതന്നെയാണ്. വിക്രമിലെ അതിഥി വേഷത്തിന് സൂപ്പർസ്റ്റാർ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. അഞ്ച് മിനിറ്റാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് (തുടർന്ന് വായിക്കുക)
പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ, നടൻ ചിത്രത്തിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ട്രേഡ് അനലിസ്റ്റിന്റെ അഭിപ്രായത്തിൽ, 'വിക്രം' സിനിമ സൂര്യ സൗജന്യമായി ചെയ്തു നൽകുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ വികാരം ഇപ്പോൾ നിങ്ങൾക്കൊരുപക്ഷേ മനസ്സിലാക്കാൻ കഴിയും