കേരള ബജറ്റിലെ വിലകൂടിയത് എങ്ങനെയൊക്കെ? ഒരു ട്രോള്‍ അവലോകനം
- Published by:Arun krishna
- news18-malayalam
Last Updated:
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 വര്‍ഷത്തെ കേരള ബജറ്റിലൂടെ ഒരു ട്രോള്‍ യാത്ര
എന്തായി ബജറ്റ് ? പെട്രോളിന് വില കുറയ്ക്കും എന്ന് പറഞ്ഞിട്ട് എന്തായി ? ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. അതെന്താ ഒരു ഒരു കൊല്ലമായില്ലേ എണ്ണക്കമ്പനികൾ ആ പരിപാടി നിർത്തിയിട്ട്? ഇത് വിലക്കൂട്ടൽ അല്ല. സെസ് ആണ്. അപ്പൊ ഡീസലിന് കൊറച്ചൊ ? ഇല്ല. രണ്ടു രൂപ കൂട്ടി. അതും സെസ് ആയിരിക്കും ! അതെ . വിഷമിക്കണ്ട...വണ്ടി വാങ്ങാനും വില കൂട്ടി. എങ്ങനെ ? ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
advertisement
അയ്യോ! കരയാൻ വരട്ടെ. തീർന്നില്ല. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും . പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധന വരുന്നു.അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും.
advertisement
എന്നാ പിന്നെ ഇലക്ടിക്ക് വാഹനം വാങ്ങാം . അതിനു വില എന്തായി ? അതിന്റെ വില കുറഞ്ഞു എത്ര ഇത്തരം വാഹനങ്ങളുടെ നികുതി സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് സമാനമായ വാഹന വിലയുടെ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. 15 വർഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്ന വാഹനങ്ങളുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതിനാൽ ആദ്യ അഞ്ച് വർഷത്തേക്ക് നൽകുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കിയിട്ടുണ്ട്.
advertisement
advertisement
എന്നാ പിന്നെ വീട്ടിൽ വെറുതെ ഇരിക്കാം.ഉവ്വാ .. ചുമ്മാ ഇരുന്നാലും വീട്ടുകരം കൂട്ടി ..... പോരാഞ്ഞ് ഫെബ്രുവരി ഒന്ന് മുതൽ കറന്റ് ചാർജ്ജും കൂട്ടിയല്ലോ എന്നാ വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാം വരട്ടെ . അടച്ചിട്ട വീടിന് പ്രത്യക നികുതി വരുന്നു.ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും.
advertisement
മുടിയാനായിട്ട് ... വീട് വിറ്റ് എങ്ങോട്ടെങ്കിലും പോയാലോ ? നന്നായിരിക്കും. ഭൂമി ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. രജിസ്ട്രേഷന് ചെലവ് കൂടുമെന്ന് ചുരുക്കം.ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി.കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.
advertisement
എന്തൊരു പരിഷ്ക്കാരി.. ഇതെക്കെ മറക്കാൻ ഡെയ്‌ലി രണ്ടണ്ണം അടിക്കാം. അല്ലെ ? അത്ര ഈസി ആവൂല.സാമൂഹ്യ സുരക്ഷാ സെസ് ഉണ്ട്. 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ്. ആഴ്ചയിലൊരിക്കൽ മദ്യപിക്കുന്നയാളിന് പ്രതിവര്‍ഷം 2000 രൂപയുടെ അധിക ചെലവ് വരും.
advertisement