മാൽതി ചാഹർ : 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെയാണ് സുന്ദരിയായ ഈ ആരാധികയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത്. മത്സരത്തിനിടയിൽ ഇവരുടെ ആകാംക്ഷയും ആഹ്ളാദപ്രകടനങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ഇവർ ആരാണെന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു. പിന്നീടാണ് ഇവർ ചെന്നൈ ടീമിലെ പേസർ ദീപക് ചാഹറിന്റെ സഹോദരിയാണെന്ന് വ്യക്തമായത്.
സിഎസ്‌കെ ടീമിന്റെ കടുത്ത ആരാധിക കൂടിയായ മാല്‍തി പിന്നീട് പ ല മല്‍സരങ്ങളിലും ടീമിനെ ആര്‍പ്പുവിളിക്കുന്നത് കണ്ടു. സിഎസ്‌കെയുടെ മാത്രമല്ല ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും കട്ട ഫാന്‍ കൂടിയാണണ് ഇവര്‍. മാല്‍തിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണിയുടെ നിരവധി ഫോട്ടോസ് കാണാം. ധോണിക്കൊപ്പമുള്ള ചിത്രങ്ങളും മാല്‍തി പങ്കുവച്ചിരുന്നു.