Kajol | ഇങ്ങനെ തരംതാഴരുത് കാജോൾ, നിങ്ങളെ എങ്ങനെ വിശ്വസിക്കും എന്നാരാധകർ; നടിയുടെ സോഷ്യൽ മീഡിയ 'പിന്മാറ്റത്തിന്' പിന്നിൽ
- Published by:user_57
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ വിടുന്നതായി ദുരൂഹത നിറഞ്ഞ ഒരു പോസ്റ്റിലൂടെ അറിയിച്ച ശേഷം നടി കാജോൾ...
കഴിഞ്ഞ ദിവസം രാവിലെയാണ് താൻ സോഷ്യൽ മീഡിയ വിടുന്നതായി ദുരൂഹത നിറഞ്ഞ ഒരു പോസ്റ്റിലൂടെ നടി കാജോൾ (actor Kajol) അറിയിച്ചത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു പോസ്റ്റിലൂടെ കടുത്ത തീരുമാനം അറിയിക്കുകയായിരുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അവർ പോസ്റ്റ് പങ്കിട്ടത്. തീരുമാനത്തിന് പിന്നിലെ കാരണം കാജോൾ വെളിപ്പെടുത്തിയില്ല
advertisement
advertisement
“ഇടവേള നിങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ജീവിതത്തിന്റെ കാഠിന്യമേറിയ കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് നല്ലത് മാത്രം ആശംസിക്കുന്നു. പ്രാർത്ഥനകളും സ്നേഹവും," ഒരു ആരാധകൻ എഴുതി. "ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുക," മറ്റൊരാൾ കൂട്ടിച്ചേർത്തു. “ഏത് പ്രശ്‌നവും നേരിടാൻ നിങ്ങൾ ശക്തയാണ്. ഇതും നിങ്ങൾ തരണം ചെയ്യും,” എന്ന് വേറൊരു ആരാധകൻ
advertisement
advertisement
advertisement
സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നു എന്ന് പറഞ്ഞ അതേ വാചകം തന്നെ ഈ ടീസറിന്റെ ക്യാപ്‌ഷനിലും കാണാം. ഇത് കണ്ടതും ഇനി ആര് നിങ്ങളെ വിശ്വസിക്കും, പ്രൊമോഷന് വേണ്ടി ഇത്രയും തരംതാണല്ലോ എന്നെല്ലാം വിമർശിച്ച് അവരുടെ ആരാധകർ തന്നെ രംഗത്തെത്തി. തന്റെ പ്രൊമോഷൻ പരിപാടിയെക്കുറിച്ച് കാജോൾ ഒരക്ഷരം മിണ്ടിയിട്ടില്ല
advertisement