Kalabhavan Navas | കയ്യിൽ പണവും ATM കാർഡും ഇല്ലാതെ കലാഭവൻ നവാസ്; കുടുംബത്തോടൊപ്പം ട്രിപ്പ് പോയ അപൂർവ അനുഭവം
- Published by:meera_57
- news18-malayalam
Last Updated:
വീട്ടിലെ കലാഭവൻ നവാസ് എങ്ങനെയെന്ന് രഹ്ന. ഒരിക്കൽ പണമില്ലാതെ വയനാട് വരെ ടൂർ പോയ അനുഭവം
ഷൂട്ടിംഗ് സെറ്റിലെ അവസാന ദിനത്തിലും ചിരിച്ചുല്ലസിച്ചു പിരിഞ്ഞ നവാസ് ഇനി കൂടെയില്ല എന്ന ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല കലാഭവൻ നവാസിന്റെ (Kalabhavan Navas) പൊടുന്നനെയുള്ള മരണം. ആരോഗ്യം ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു നവാസ്. 'അന്നും ഇന്നും ഒരുപോലെ' എന്ന് നവാസിനെ കാണുമ്പോൾ പറയാത്തവർ ഉണ്ടാവില്ല. തന്റെ ഭർത്താവ് മൊത്തത്തിൽ കൂൾ ആണെന്ന് ഭാര്യ രഹ്നയും പറയാതെയിരുന്നില്ല. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന സന്തുഷ്‌ട കുടുംബത്തിലേക്കാണ് നവാസിന്റെ നടുക്കുന്ന മരണം കടന്നുവന്നത്. ആലുവയിലാണ് കുടുംബത്തിന്റെ താമസം
advertisement
2002ൽ വിവാഹം കഴിഞ്ഞ ശേഷം രഹ്ന അഭിനയിച്ചിരുന്നില്ല. സിനിമയും സീരിയലും കയ്യിലുണ്ടായിരുന്ന വേളയിലാണ് രഹ്നയുടെ പിൻവാങ്ങൽ. ഒരു മകളുടെയും രണ്ടാണ്മക്കളുടെയും അമ്മയായും, നവാസിന്റെ ഭാര്യയായും രഹ്ന എന്ന കുടുംബിനി തിരക്കിലായി. വീട്ടിലെ നവാസ് എങ്ങനെയെന്ന് ഒരിക്കൽ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ രഹ്ന പറഞ്ഞിരുന്നു. വെറുതെ ഇരുന്നാൽ പോലും മനസ് കൊണ്ട് പണിയെടുക്കുന്ന കൂട്ടത്തിലായിരുന്നു നവാസ് (തുടർന്നു വായിക്കുക)
advertisement
ഭർത്താവ് ആളൊരു ഡാഡി കൂൾ ആണെങ്കിലും, എല്ലാ കലാകാരന്മാരെയും പോലെ ചിന്തിച്ചു കൂട്ടുന്ന കാര്യത്തിൽ നവാസ് ഒട്ടും പിന്നിലല്ല. ചിന്തിക്കാൻ കൂടുതൽ സമയം ചിലവിടുന്ന കൂട്ടത്തിലാണ് നവാസ്. തനിച്ചിരുന്നാൽ, അന്നേരം സ്ക്രിപ്റ്റ് എഴുതുന്ന തിരക്കിലാവും. അതുമല്ലെങ്കിൽ സ്റ്റേജ് പരിപാടികൾക്കായി തയാറെടുക്കും. അതുമല്ലെങ്കിൽ, തന്റെ തന്നെ കഥാപാത്രങ്ങളെ പഠിക്കും എന്ന് രഹ്ന. ഇതിനിടയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും പറയാൻ കയറിച്ചെന്നാൽ, ഒരു നോട്ടവും തലയാട്ടലും മാത്രമായിരിക്കും മറുപടി. താൻ പറഞ്ഞ കാര്യങ്ങൾ മനസിലായി എന്ന് കരുതിയാകും രഹ്ന മടങ്ങിപ്പോവുക. പിന്നീട് ചോദിക്കുമ്പോഴാകും നവാസ് അത് ഓർക്കുന്നുപോലുമുണ്ടാവില്ല എന്ന് രഹ്ന മനസിലാക്കുക. അടുത്തിടെ രഹ്നയും കലാഭവൻ നവാസും ഒന്നിച്ചഭിനയിച്ച 'ഇഴ' എന്ന സിനിമയുടെ പോസ്റ്ററാണിത്
advertisement
തിരക്കൊഴിഞ്ഞാൽ, കൊച്ചിയിലെ മാളുകളിൽ പോയി സിനിമ കാണുന്നതിലാണ് കുടുംബത്തിന്റെ ആനന്ദം. ചിലപ്പോൾ ചെറിയ ട്രിപ്പുകൾ പോകും. അത് പലപ്പോഴും അസാധാരണമായ അനുഭവങ്ങൾ സമ്മാനിക്കും. കുറച്ചേറെ വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ടാറ്റ ഇന്നോവ കാറിൽ വയനാട്ടിലേക്ക് നവാസും രഹ്നയും കുടുംബവും യാത്ര പോയി. കോട്ടയ്ക്കൽ വരെ എത്തിയപ്പോഴാണ് തന്റെ പണവും എ.ടി.എം. കാർഡുമടങ്ങിയ പേഴ്സ് എടുത്തിട്ടില്ല എന്ന കാര്യം നവാസ് ഓർത്തത്. രഹ്നയുടെ പക്കലും പണമുണ്ടായിരുന്നില്ല. എന്നാലിനി തിരിച്ചുപോകാമെന്നു രഹ്ന നിർദേശിച്ചു
advertisement
അപ്പോഴേക്കും സമയം രാത്രി ഏഴുമണി ആയിരുന്നു. രഹ്ന അങ്ങനെയൊരു നിർദേശം വച്ചുവെങ്കിലും, മടങ്ങിപ്പോകാൻ നവാസിന് പ്ലാൻ ഉണ്ടായിരുന്നില്ല. കുറേനേരം ഇനിയെന്ത് ചെയ്യും എന്ന ചിന്തയിലായി കുടുംബം. പെട്ടെന്നായിരുന്നു രഹ്നയ്ക്ക് തന്റെ കൈവിരലുകളിൽ കിടന്ന മോതിരങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അത് നവാസിനെ കാണിച്ചു. പെട്ടെന്ന് തന്നെ അവർ അടുത്തുള്ള ആഭരണക്കടയിലേക്ക് വച്ച് വിട്ടു. അതിൽ ഏതാനും മോതിരങ്ങൾ വിറ്റു പണമാക്കി. ട്രിപ്പ് മുടങ്ങിയതുമില്ല. അന്നത്തെ തമാശ ഓർത്ത് കണ്ണിൽ നിന്നും വെള്ളം വരുംവരെ ചിരിച്ചു എന്ന് രഹ്ന. ഇത്തരം ശീലങ്ങൾ ഉണ്ടെങ്കിലും, നവാസ് സ്നേഹമുള്ള മനുഷ്യനാണ് എന്ന് രഹ്ന
advertisement