Keerthy Suresh | കീർത്തിയും ആന്റണിയും ചേർത്തുപിടിച്ച് മുത്തമിടുന്നയാൾ; പിറക്കാതെ പോയ 'സഹോദര'ബന്ധം

Last Updated:
ഒൻപതു വർഷങ്ങൾക്ക് മുൻപ് ഏറെ വെറുത്തിരുന്നവർ ഇന്നിങ്ങനെ. കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത ഇദ്ദേഹം ആരാണ്?
1/6
കീർത്തി സുരേഷ് (Keerthy Suresh), ആന്റണി തട്ടിൽ (Antony Thattil) വിവാഹം ഏറെ കൊട്ടിഘോഷിക്കപ്പെട്ട് നടന്നു കഴിഞ്ഞു. രണ്ടുപേരും താരങ്ങൾ അല്ലെങ്കിലും, ആന്റണിക്കും സിനിമാ ലോകത്ത് ചില പരിചയങ്ങൾ ഉണ്ട്. കീർത്തിയും ആന്റണിയും തമ്മിലെ പ്രണയം പലരും വളരെ നേരത്തെ തന്നെ അറിഞ്ഞിരുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ചില സംഭാഷണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും. നടൻ ആൻസൺ പോൾ അത്തരത്തിൽ കീർത്തയ്ക്ക് ഒരു പ്രണയം ഉണ്ട് എന്ന് മനസിലാക്കിയിരുന്നു. കീർത്തിയുടെ വിവാഹത്തിന് വർഷങ്ങളായുള്ള അവരുടെ പരിചയക്കാരായ താരങ്ങൾ പലരും വന്നിരുന്നു. അതിലൊരാളാണിത്. മലയാളികൾക്കും മലയാളി പ്രേക്ഷകർക്കും ആളെ അത്രകണ്ട് പരിചയമുണ്ടാകാൻ സാധ്യതയില്ല

advertisement
2/6
കീർത്തിയും ഭർത്താവ് ആന്റണി തട്ടിലും ചേർത്ത് നിർത്തി മുത്തമിടുന്ന ആളയാതിനാൽ, ഇദ്ദേഹം അവർക്ക് അത്രയേറെ പ്രിയപ്പെട്ട ഒരാളാണ് എന്ന് മനസിലാക്കാൻ സാധിക്കും. കീർത്തിയുമായുള്ള ബന്ധം എന്തെന്നും, ഇദ്ദേഹം ഇവരോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കുറിക്കുന്നുമുണ്ട്. ഒറ്റവരിയിൽ പറഞ്ഞാൽ, കീർത്തിക്ക് പിറക്കാതെപോയ സഹോദരൻ എന്നാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വിശേഷണം. ഈ ചേർത്തുപിടിക്കലിന്റെ പിന്നിലെ പ്രധാനകാരണവും അതുതന്നെ. ഈ പേര് കേട്ടാൽ ചിലർക്കെങ്കിലും ആളെ മനസിലായി എന്നുവരും (തുടർന്ന് വായിക്കുക)

3/6
'2015ൽ പരസ്പരം ഏറെ വെറുത്തിരുന്നവർ ആണ് തങ്ങൾ. എന്നാൽ, അതിനു ശേഷം ഏറ്റവും മികച്ച സഹോദരബന്ധം സൃഷ്‌ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നീ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറി. പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നേക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ. പത്തു വർഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു...

4/6
കീർത്തിയെ വിവാഹം ചെയ്യാൻ പോകുന്നയാൾ ഭാഗ്യവാനായിരിക്കും എന്ന് ഞാൻ പലപ്പോഴും മനസിലാക്കിയിരുന്നു. പക്ഷെ, ആന്റണി, സഹോദരാ, നിന്നെ അറിയാൻ തുടങ്ങിയതില്പിന്നെ, നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി എന്ന് ഞാൻ മനസിലാക്കുന്നു' എന്ന് ജഗദീഷ് പളനിസാമി. കൂളിംഗ് ഗ്ലാസ് വച്ചതു തന്റെ ആനന്ദാശ്രുക്കൾ മറച്ചു പിടിക്കാനാണ് എന്നും ജഗദീഷ് കുറിച്ചിട്ടുണ്ട്. ഇനി ആരാണ് ജഗദീഷ് പളനിസാമി എന്ന് അറിയാത്തവർക്കായി ചില കാര്യങ്ങൾ പറയാം

5/6
മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. ഇറോഡ് മഹേഷ്, എ.ആർ. മുരുഗദോസ്, ജി.വി. പ്രകാശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് ചുവടുവച്ച വ്യക്തിയാണ് ജഗദീഷ് പളനിസാമി. 2015ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം സിനിമാ ലോകത്ത് സജീവമാണ്

6/6
സമാന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം. തമിഴ് സിനിമാ മേഖലയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയാണ് ജഗദീഷ് പളനിസാമിയുടെ നേതൃത്വത്തിലെ റൂട്ട്. കല്യാണി പ്രിയദർശൻ നായികയായ 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രം നിർമിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലെ കമ്പനിയാണ്. കീർത്തി സുരേഷിന്റെ ഒരു ചിത്രവും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്‌

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement