advertisement

പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്

Last Updated:

യു.എ.ഇ സർക്കാരും ഇന്ത്യൻ എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കേണ്ടതാണെന്ന് എംബസി അധികൃതർ അറിയിച്ചു

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെ അക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിലുള്ള ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ യു.എ.ഇയിലുള്ള ഇന്ത്യൻ പൗരന്മാർ
800-46342 എന്ന ടോൾ ഫ്രീ നമ്പറിലോ +971543090571 എന്ന വാട്ട്സ് ആപ്പ് നമ്പരിലോ സഹായങ്ങൾക്കോ അന്വേഷണങ്ങൾക്കോ ആയി ബന്ധപ്പെടാവുന്നതാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസിയുടെ pbsk.dubai@mea.gov.in എന്ന ഇമെയിലിലും ca.abudhabi@mea.gov.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ അറിയാവുന്നതാണ്. യു.എ.ഇ അധികൃതരും ഇന്ത്യൻ എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കേണ്ടതാണെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യാനുസരണം പുതിയ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി
advertisement
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സഹായം ആവശ്യമുള്ള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം), 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
Next Article
advertisement
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
  • പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി

  • യു.എ.ഇയിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സും ടോൾ ഫ്രീ നമ്പറുകൾ വഴി സഹായം നൽകുന്നു

  • സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു

View All
advertisement