Keerthy Suresh | വിവാഹശേഷം കൂൾ ലുക്കിൽ കീർത്തി സുരേഷും ഭർത്താവും, ഒപ്പം കൂട്ടുകാരും

Last Updated:
സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയ്യുന്ന കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും. ചിത്രങ്ങൾ പുറത്ത്
1/4
നാട്ടിൽ നിന്നും ഉറ്റവരെയും ഉടയവരെയും ഗോവയിൽ എത്തിച്ച് നീണ്ട പതിനഞ്ചു വർഷം കാത്തുസൂക്ഷിച്ച പ്രണയം ജീവിതമാക്കി മാറ്റിയ കീർത്തി സുരേഷിന്റെ വിവാഹം അവരുടെ വേണ്ടപ്പെട്ടവർ എന്നതുപോലെ ആരാധകരും പ്രേക്ഷകരും ആഘോഷമാക്കി മാറ്റിയതാണ്. പഠിക്കുന്ന നാളുകളിൽ പരിചയപ്പെട്ട ആന്റണി തട്ടിൽ എന്ന ബിസിനസുകാരനുമായാണ് കീർത്തിയുടെ വിവാഹം നടന്നത്. ഹൈന്ദവ ആചാര പ്രകാരം ഗോവയിൽ ഒരുക്കിയ പ്രത്യേക പന്തലിലാണ് കീർത്തിക്ക് വിവാഹം. വിവാഹ ശേഷം ചിത്രങ്ങൾ കീർത്തി ആരാധകർക്കായി പോസ്റ്റ് ചെയ്‌തു
നാട്ടിൽ നിന്നും ഉറ്റവരെയും ഉടയവരെയും ഗോവയിൽ എത്തിച്ച് നീണ്ട പതിനഞ്ചു വർഷം കാത്തുസൂക്ഷിച്ച പ്രണയം ജീവിതമാക്കി മാറ്റിയ കീർത്തി സുരേഷിന്റെ (Keerthy Suresh) വിവാഹം അവരുടെ വേണ്ടപ്പെട്ടവർ എന്നതുപോലെ ആരാധകരും പ്രേക്ഷകരും ആഘോഷമാക്കി മാറ്റിയതാണ്. പഠിക്കുന്ന നാളുകളിൽ പരിചയപ്പെട്ട ആന്റണി തട്ടിൽ എന്ന ബിസിനസുകാരനുമായാണ് കീർത്തിയുടെ വിവാഹം നടന്നത്. ഹൈന്ദവ ആചാര പ്രകാരം ഗോവയിൽ ഒരുക്കിയ പ്രത്യേക പന്തലിലാണ് കീർത്തിക്ക് വിവാഹം. വിവാഹ ശേഷം ചിത്രങ്ങൾ കീർത്തി ആരാധകർക്കായി പോസ്റ്റ് ചെയ്‌തു
advertisement
2/4
വിവാഹത്തിനു രണ്ട് ആചാരങ്ങൾ പ്രകാരമുള്ള ചടങ്ങുകൾ ഉണ്ടാകും എന്ന് റിപോർട്ടുകൾ വന്നുവെങ്കിലും, താലികെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ടത്. വിവാഹത്തിന് വധൂവരന്മാർ ഗോവയിൽ എത്തിയത് അവരുടെ സുഹൃത്തുക്കളുടെ ഒപ്പമാണ്. യാത്ര ചെയ്ത് ഗോവയിൽ എത്തിയ വിവരം ഫ്‌ളൈറ്റ് ടിക്കറ്റ് പോസ്റ്റ് ചെയ്താണ് കീർത്തി സുരേഷ് പരസ്യമാക്കിയത്. കീർത്തിയും ആന്റണിയും അവരുടെ മൂന്നു സുഹൃത്തുക്കളും മാത്രമാണ് ആദ്യം വിവാഹ വേദിയിൽ എത്തിച്ചേർന്നത്. വിവാഹത്തിന്റെ തിരക്കുകൾ ഒഴിഞ്ഞ വേളയിൽ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്യുകയാണ് കീർത്തിയും ആന്റണിയും (തുടർന്ന് വായിക്കുക)

3/4
കീർത്തിയും ആന്റണിയും സുഹൃദ് സംഘത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഹോട്ട് പിങ്ക് നിറത്തിലെ ചുരിദാർ ധരിച്ച കീർത്തിയുടെ അരികിലായി സെയ്ജ് ഗ്രീൻ നിറത്തിലെ പൈജാമയും കുർത്തയും അണിഞ്ഞ ഭർത്താവ് ആന്റണി തട്ടിലും ഇരിപ്പുണ്ട്. വളരെ വേണ്ടപ്പെട്ടവർക്ക് മാത്രമേ കീർത്തി, ആന്റണി വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നുള്ളൂ. വളരെ അടുത്ത ചിലർക്കൊപ്പം ഭാര്യാഭർത്താക്കന്മാർ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൂട്ടുകാർക്കായി ഗോവയിലെ ഒരു കസീനോയിൽ പ്രത്യേകം വിരുന്നു സംഘടിപ്പിക്കും എന്ന് ചില റിപോർട്ടുകൾ ഉണ്ടായിരുന്നു

4/4
സുരേഷ് കുമാർ, മേനക സുരേഷ് ദമ്പതികളുടെ മക്കളിൽ ഇളയമകളാണ് കീർത്തി. മൂത്തമകൾ രേവതിയുടെ പേരാണ് ഇവരുടെ നിർമാണ കമ്പനിക്ക് നൽകിയിട്ടുള്ളത്. ഒരുപാട് നാളുകളായി പ്രചരിക്കുന്ന കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്ക് അന്ത്യം കുറിച്ചു കൊണ്ടാണ് ആന്റണിയുമായുള്ള വിവാഹത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. വെനീഷ്യൻ കർട്ടനുകൾ നിർമിച്ചു നൽകുന്നതുൾപ്പെടെ ചില റിസോർട്ട് ബിസിനസുകളുടെയും ഉടമയാണ് ആന്റണി. കേരളത്തിൽ കീർത്തിയുടെ വിവാഹസത്ക്കാരം ഉണ്ടാകുമോ എന്ന കാര്യത്തിൽ റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement