സീരിയലിലെ അമ്മയും മകനും ജീവിതത്തിലെ ഭാര്യാഭർത്താക്കന്മാർ; അവർ തമ്മിലെ പ്രായവ്യത്യാസം
- Published by:meera_57
- news18-malayalam
Last Updated:
ട്രോളുകൾ അവരെ വെറുതെവിട്ടില്ല. പ്രായവ്യത്യാസം തന്നെയായിരുന്നു വില്ലൻ
ഒന്നിച്ചഭിനയിക്കുന്ന താരങ്ങൾ പിന്നീട് ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാർ ആവുന്നതിൽ അത്ഭുതമില്ല. മലയാളത്തിലെ ജയറാം- പാർവതി ദമ്പതികളും, തമിഴിലെ അജിത്കുമാർ- ശാലിനി, സൂര്യ-ജ്യോതികമാരും അതിനുദാഹരണം. സീരിയൽ ലോകത്തും കഥ വ്യത്യസ്തമല്ല. പലരും വിജയകരമായി അവരുടെ ദാമ്പത്യം നയിച്ച് പോരുന്നുണ്ട്. എന്നാലിവിടെ അത്തരത്തിലെ രണ്ടുപേരെ പരിചയപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ഇവർ ഒരു ടി.വി. പരമ്പരയിൽ അമ്മയും മകനുമായി അഭിനയിച്ചവരാനാണ്. ജീവിതത്തിൽ അവർ ഭാര്യാഭർത്താക്കന്മാരായി മാറുകയും ചെയ്തു. കിഷ്വർ മർച്ചന്റ് (Kishwer Merchant), ഭർത്താവ് സുയ്യാഷ് റായ് (Suyyash Rai) എന്നിവരാണവർ. ഇവർക്കൊരു കുഞ്ഞുമുണ്ട്
advertisement
ഇവർ തമ്മിലെ പ്രായവ്യത്യാസവും വലിയ ചർച്ചയായിരുന്നു. ഹിന്ദി ടി.വി. പരമ്പരയായ 'പ്യാർ കി യെ ഏക് കഹാനി' എന്ന പരമ്പര 2010 മുതൽ 2011 വരെ പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ കിഷ്വർ മർച്ചന്റ് സുയ്യാഷ് റായിയുടെ അമ്മ വേഷം ചെയ്തിരുന്നു. ഇരുവരുടെയും പ്രകടനത്തിന് പ്രേക്ഷകർ കയ്യടിച്ചു പ്രോത്സാഹനം നൽകി. എന്നാൽ, ഇവർ പ്രണയത്തിലാവും എന്ന് ആരും തന്നെ പ്രതീക്ഷിച്ചിരിക്കില്ല. പെട്ടെന്നൊരു ദിവസം കിഷ്വർനെ വിവാഹം ചെയ്യാൻ പോകുന്നു എന്ന് സുയ്യാഷ് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടുണ്ടായ പുകിലുകൾ വേറെ (തുടർന്ന് വായിക്കുക)
advertisement
advertisement
അതിനും മുൻപേ വിവാഹം ചെയ്യാൻ പ്ലാൻ ഇട്ടവരാണവർ. എന്നാൽ, സുയ്യാഷിൻറെ മാതാപിതാക്കൾ അതിനെതിരായിരുന്നു. തങ്ങളുടെ മരുമകൾ മകനെക്കാൾ എട്ടു വയസ് കൂടുതലുള്ള വ്യക്തിയാണ് എന്ന കാര്യം അവർക്ക് അത്രകണ്ട് ബോധിച്ചില്ല. ഏറെ പണിപ്പെട്ട് കുടുംബത്തെ സമ്മതിപ്പിച്ചതും, വിവാഹത്തിന് അരങ്ങൊരുങ്ങി. ഒടുവിൽ അവരുടെ പ്രണയം വിവാഹത്തിൽ അവസാനിച്ചു. എന്നിട്ടും ട്രോളുകൾ അവരെ വെറുതെവിട്ടില്ല. പ്രായവ്യത്യാസം തന്നെയായിരുന്നു വില്ലൻ. അവർ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല
advertisement
advertisement