Krishnakumar | കുംഭ മേളയിലെ കൊടുംതണുപ്പിൽ നിന്നും രക്ഷ; കൃഷ്ണകുമാർ കഴിക്കുന്ന ഭക്ഷണം
- Published by:meera_57
- news18-malayalam
Last Updated:
മഹാ കുംഭമേളയുടെ പുണ്യനഗരിയിൽ ഇഷ്‌ടഭക്ഷണം കഴിച്ച് നടൻ കൃഷ്ണകുമാർ
പ്രയാഗ്‌രാജിലെ (Prayagraj) മഹാകുംഭമേളയിൽ (Maha Kumbh Mela) പുണ്യസ്നാനം ചെയ്യാൻ അവസരവും ഭാഗ്യവും സിദ്ധിച്ച ചുരുക്കം ചില മലയാളി സെലിബ്രിറ്റികളിൽ ഒരാളാണ് നടൻ കൃഷ്ണകുമാർ (Actor Krishnakumar). അദ്ദേഹം അവിടം വരെ യാത്ര പോയതും, പുണ്യനദിയിൽ സ്നാനം ചെയ്തതുമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ട്രെയിൻ മാർഗമാണ് കൃഷ്ണകുമാർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ എത്തിച്ചേർന്നത്. യാത്ര പോയതും, അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും ആസ്വദിച്ചതുമായ ദൃശ്യങ്ങളും ചിത്രങ്ങളും കൃഷ്ണകുമാർ പോസ്റ്റ് ചെയ്തിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ ഇതിന്റെ വിശദമായ പോസ്റ്റുകളുമായി വന്നുചേർന്ന കൃഷ്ണകുമാറിനെ കാണാം
advertisement
രാജധാനി എക്സ്പ്രസിൽ ഡൽഹി വരെ, പിന്നെ അവിടെ നിന്നും കാൺപൂർ വഴി പ്രയാഗ്‌രാജ് സ്റ്റേഷനിലേക്ക്. പിന്നെ മോഹൻജി ഗ്രാമത്തിലേക്കും. ട്രെയിനിൽ താൻ കണ്ടുമുട്ടിയ ചില പുത്തൻ സൗഹൃദങ്ങളെ തന്റെ വീഡിയോ പോസ്റ്റിലൂടെ പരിചയപ്പെടുത്താനും കൃഷ്ണകുമാർ മറന്നില്ല. തരക്കേടില്ലാത്ത ഒരു താമസസ്ഥലം അന്വേഷിച്ചു കണ്ടെത്താനും കൃഷ്ണകുമാർ ശ്രദ്ധിച്ചു. ഈ ദൃശ്യങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ തന്റെ ചെറു വീഡിയോസിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
കയ്യിലെ സെൽഫി സ്റ്റിക്കിൽ ഉറപ്പിച്ച ക്യാമറയുമായി കൃഷ്ണകുമാർ പ്രയാഗ്‌രാജിന്റെ കാഴ്ചകൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പകർത്തി. ശാന്തത നിറഞ്ഞ, നിരവധിയനവധി ടെന്റുകൾ നിറഞ്ഞ ഗ്രാമത്തിലാണ് മഹാകുംഭമേള അരങ്ങേറിയത്. യാത്രയ്ക്കിടെ ശ്രീ എമ്മിനെയും കൃഷ്ണകുമാർ കണ്ടെത്തി. അദ്ദേഹത്തിന്റെ ക്യാമ്പിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. മോഹൻജിക്കൊപ്പം ലാഹ്‌രി ഫെസ്റ്റിവലിലും അദ്ദേഹം പങ്കെടുത്തു. ഏതെങ്കിലും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കിയ സന്ദർശനമായിരുന്നില്ല ഇത് എന്നും പോസ്റ്റിൽ നിന്നും വ്യക്തം
advertisement
വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു എങ്കിലും, തിക്കും തിരക്കും ഉണ്ടായതായി വീഡിയോയിൽ എവിടെയും തെളിവില്ല. ത്രിവേണി സംഗമത്തിലൂടെ ഒരു ബോട്ട് യാത്രയ്ക്കും കൃഷ്ണകുമാറിന് അവസരമൊരുങ്ങി. ഹെലികോപ്റ്റർ സർവെയ്ലൻസ് ഉൾപ്പെടെ 24 മണിക്കൂർ സുരക്ഷാ സംവിധാനമുണ്ട് ഇവിടെ. പ്രയാഗ്‌രാജിൽ ഭക്തർ പുണ്യസ്നാനം നടത്തിയ നദിയിലെ ജലത്തിൽ കോളിഫോം കൂടുതൽ എന്ന റിപ്പോർട്ട് പലരിലും ആശങ്ക ജനിപ്പിച്ചിരുന്നു. എന്നാൽ, ഇവിടെ അസംഖ്യം ജനം വന്നു പോകുന്നതിനാൽ യന്ത്ര സഹായത്തോടു കൂടി ശുചിയാക്കൽ പ്രക്രിയ നടന്നു പോകുന്നതിന്റെ ദൃശ്യവും കൃഷ്ണകുമാർ അവതരിപ്പിച്ചു
advertisement
കൊടും തണുപ്പിൽ നിന്നും രക്ഷനേടാൻ ജാക്കറ്റുൾപ്പെടുന്ന വേഷവിധാനമുണ്ടെങ്കിലും, പുണ്യസ്നാനം ചെയ്യാൻ എന്തായാലും നദിയിൽ ഇറങ്ങിയേ മതിയാവൂ. മഹാ കുംഭമേള നടക്കുന്ന ഗ്രാമത്തിൽ എത്തിയാൽ എന്തുഭക്ഷണം കഴിക്കും എന്ന ആശങ്കയ്ക്ക് വളരെ സിമ്പിൾ ആയി തന്നെ കൃഷ്ണകുമാർ പോംവഴി കണ്ടെത്തിയിട്ടുണ്ട്. മഹാ കുംഭമേള നടക്കുന്ന ഗ്രാമത്തിൽ അണിനിരന്ന സ്റ്റാളുകൾ ഒന്നിൽ, തനി നാടൻ രീതിയിൽ ചൂട് മാഗി നൂഡിൽസ് ലൈവ് ആയി തയാർ ചെയ്തു നൽകപ്പെടുന്നു. ഇത് തയാറാക്കുന്ന ദൃശ്യം സഹിതമാണ് കൃഷ്ണകുമാർ പോസ്റ്റ് ചെയ്തത്
advertisement
ചെറിയ മൺ കപ്പിൽ നുരഞ്ഞുപതയുന്ന നാടൻ ചായയും തണുപ്പിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നാണ്. മാഗിയും ചായയും ആസ്വദിക്കുന്ന കൃഷ്ണകുമാറിനെ ഈ വീഡിയോയിൽ കാണാം. മഹാ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പമല്ല കൃഷ്ണകുമാറിന്റെ യാത്ര. കൂടാതെ, രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഗർഭിണിയാണ് താനും. മുത്തച്ഛനാവാൻ പോകുന്നതിനു മുൻപ് പുണ്യനഗരിയിൽ സന്ദർശനം നടത്തി നിർവൃതിയടയുകയാണ് കൃഷ്ണകുമാർ