ബോളിവുഡിന്റെ ഇഷ്‌ടവിഷയങ്ങളിൽ ഒന്നാണ് മലൈക അറോറ (Malaika Arora), അർജുൻ കപൂർ (Arjun Kapoor) പ്രണയം. വർഷങ്ങളായി പ്രണയത്തിലായ ഇവർ എപ്പോൾ വിവാഹിതരാവും എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി നൽകിയിട്ടില്ല. അടുത്തിടെ മലൈക തന്റെ ജീവിതഗന്ധിയായ വെബ് സീരീസുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയിരുന്നു. ഇതിൽ മലൈക തന്റെ വ്യക്തിപരമായ ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്