കാമുകന്‍റെ മുഖം വെളിപ്പെടുത്തി ജന്മദിനാശംസകൾ നേർന്ന് മാളവിക ജയറാം
- Published by:Anuraj GR
- news18-malayalam
Last Updated:
'ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം, നിനക്ക് ജന്മദിന ആശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
മലയാള സിനിമ ഏറെ ആഘോഷിക്കുന്ന താരകുടുംബമാണ് ജയറാമിന്‍റേത്. ഒരുകാലത്ത് മലയാളത്തിന്‍റെ പ്രിയനായികയായിരുന്നു ജയറാമിന്‍റെ ഭാര്യ പാർവതി. പിന്നീട് ഇവരുടെ മകൻ കാളിദാസനും സിനിമയിൽ സജീവമായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും മോഡലിങ്ങിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ളയാളാണ് ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവികയും.
advertisement
ജീവിതത്തിലെ പ്രിയനിമിഷങ്ങൾ മാളവിക ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാറുണ്ട്. ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ മാളവികയുടെ ഓരോ പോസ്റ്റും ഏറ്റെടുക്കുന്നത്. നേരത്തെ താൻ പ്രണയത്തിലാണെന്ന സൂചന ഒരു പോസ്റ്റിലൂടെ മാളവിക ആരാധകർക്ക് നൽകിയിരുന്നു. ഇപ്പോഴിതാ, കാമുകന്‍റെ മുഖം വെളിപ്പെടുത്തിയുള്ള പോസ്റ്റ് മാളവിക പങ്കുവെച്ചുകൊണ്ടിരിക്കുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement