Mammootty | വന്തിട്ടിയാ, വാ തലൈവാ... മമ്മൂട്ടിയുടെ ചിത്രം കണ്ടതും ആകാംക്ഷ അണപൊട്ടി ആരാധകർ
- Published by:meera_57
- news18-malayalam
Last Updated:
കാൻസർ ചികിത്സയിൽ എന്ന വാർത്ത വന്ന ശേഷം മമ്മൂട്ടി പൊതുചടങ്ങുകളിൽ പങ്കെടുത്തിട്ട് രണ്ടു മാസങ്ങളായി
രണ്ടു മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ട മമ്മുക്കയെ കുറിച്ച് പ്രേക്ഷർക്ക് അറിവേതുമില്ല. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് മമ്മൂട്ടി (Mammootty) സിനിമയിൽ നിന്നും ഇടവേളയെടുത്തു എന്ന് മാത്രമാണ് പ്രേക്ഷകർക്ക് ലഭ്യമായ വിവരം. അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം മമ്മൂട്ടിക്ക് കാൻസർ എന്ന വാർത്ത നിഷേധിച്ചുവെങ്കിലും, പിന്നീട് അദ്ദേഹം ചികിത്സയിലാണ് എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. ഇതിനിടയിൽ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത 'ബസൂക്ക' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികൾ ഒന്നിലും മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. അവർക്ക് മുന്നിലേക്ക് ഇപ്പോൾ മമ്മൂട്ടിയുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ സന്തതസഹചാരിയും മേക്കപ്പ് മാനുമായ ജോർജിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വന്നിരിക്കുന്നു (ചിത്രങ്ങൾ: ശരൺ ബ്ലാക്‌സ്റ്റാർ)
advertisement
റേഡിയേഷനിലൂടെ മമ്മൂട്ടി സുഖം പ്രാപിക്കുമെന്നും സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരും ഈ വിഷയത്തിൽ പ്രതികരിച്ചു. 'സിനിമയുടെ ബജറ്റിൽ ശ്രദ്ധ ചെലുത്തുകയും അതേസമയം ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറെടുക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായി,' അഖിൽ മാരാർ വ്യക്തമാക്കി (തുടർന്ന് വായിക്കുക)
advertisement
നടൻ തമ്പി ആന്റണി പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി മാറി. 'തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയതിനാൽ, ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം,' തമ്പി ആന്റണി പറയുന്നു. ശസ്ത്രക്രിയ വേണോ റേഡിയേഷൻ വേണോ എന്ന് ഡോക്ടർ തീരുമാനിക്കുമെന്ന് തമ്പി ആന്റണി പറഞ്ഞിരുന്നു. ഇതിനിടെ തന്റെ പ്രിയപ്പെട്ട ഇച്ചാക്ക എന്ന മമ്മൂട്ടിക്ക് വേണ്ടി നടൻ മോഹൻലാൽ ശബരിമലയിൽ ഒരു പ്രത്യേക വഴിപാട് നടത്തിയിരുന്നു. 'മുഹമ്മദ് കുട്ടി, വിശാഖം' എന്ന പേരിൽ മോഹൻലാൽ മമ്മൂട്ടിക്ക് 'ഉഷ പൂജ' അർപ്പിച്ചതായി റിപ്പോർട്ട് വന്നു
advertisement
മഹേഷ് നാരായണൻ സംവിധാനം ചെയ്ത, MMMN, എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം മമ്മൂട്ടി വേഷമിടുന്നുണ്ട്. നയൻതാരയും ഈ സിനിമയുടെ ഭാഗമാണ്. ഒരു ബിഗ് ബഡ്‌ജറ് പൊളിറ്റിക്കൽ ത്രില്ലർ എന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 സെപ്റ്റംബർ മാസത്തിൽ ആരംഭിച്ചിരുന്നു. അസർബെയ്‌ജാൻ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും. മമ്മൂട്ടി ചികിത്സയിൽ പ്രവേശിച്ചതും, ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കപ്പെട്ടിരുന്നു എന്ന് വാർത്ത വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പിന്നീട് ചിത്രീകരിക്കുമെന്നും, അതുവരെ മറ്റു താരങ്ങൾ അഭിനയിക്കും എന്നുമായിരുന്നു അപ്‌ഡേറ്റ്
advertisement
ജോർജ് സെബാസ്റ്റ്യൻ പങ്കുവച്ച ചിത്രം മമ്മൂട്ടി വീണ്ടും സെറ്റിൽ എത്തി എന്ന പ്രതീക്ഷ നൽകിയിരിക്കുന്നു. ഇതിനിടെ, സിനിമയിലേക്ക് മടങ്ങിവന്നാലും, മമ്മൂട്ടി ഈ വർഷം MMMN അല്ലാതെ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്യില്ല എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. മമ്മുക്ക ആരോഗ്യവാനായി മടങ്ങിയെത്തി എന്ന വിശേഷം കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ അടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിന് താഴെ നിരവധി ആരാധകർ അവരുടെ മനസിലെ സന്തോഷം കമന്റ് രൂപത്തിൽ പോസ്റ്റ് ചെയ്തു
advertisement
'കുറച്ചു നാളുകൾക്കു ശേഷം കണ്ടപ്പോൾ വല്ലാത്ത സന്തോഷം', 'ഇപ്പോഴാണ് ശ്വാസം നേരെ വീണത് പരിഹസിക്കുന്നവർക്ക് മുമ്പിൽ നെഞ്ചും വിരിച്ച് നടക്കാം, അന്തസ്സോടെ അഭിമാനത്തോടെ', 'തിരുമ്പി വന്തിട്ടേൻ', 'ഇക്കാക്കക്ക് സുഖമല്ലേ' എന്നിങ്ങനെ ആരാധകരുടെ കമന്റുകൾ കാണാം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം മമ്മൂട്ടിയെ പൊതുചടങ്ങുകൾ ഏതിലും കണ്ടിരുന്നില്ല