മമ്മൂട്ടിക്ക് സിനിമാ ഭാഗ്യവുമായെത്തിയ സുൽഫത്ത്; മെഗാസ്റ്റാർ പ്രിയതമയെ കണ്ടെത്തിയത് മൂന്നാമത്തെ പെണ്ണുകാണലിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
തനിക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നു പറഞ്ഞപ്പോൾ ഭാര്യ ആദ്യം വിശ്വസിച്ചില്ലെന്നാണ് മമ്മൂട്ടി പറയുന്നത്
മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും. നാൽപത് വർഷത്തെ സിനിമ ജീവിതത്തിനിടയിൽ മമ്മൂട്ടി ഒരിക്കൽ പോലും കൈവിടാതെ കൂടെ കൂട്ടിയത് സുൽഫത്തിനെയായിരുന്നു. ഭാര്യയോടുള്ള സ്നേഹത്തെ കുറിച്ച് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. വിവാഹശേഷമാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്നും മമ്മൂട്ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
advertisement
മമ്മൂട്ടിയുടേത് പ്രണയ വിവാഹം അല്ലായിരുന്നു വെന്നും അകന്ന ബന്ധു കൂടിയായ സുലുവിനെ പോയി പെണ്ണ് കാണാം എന്നുള്ളത് മാതാപിതാക്കൾ എടുത്ത തീരുമാനം ആയിരുന്നുവെന്നുമാണ് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബന്ധുവായിരുന്നെങ്കിലും അത് വരെ താൻ സുലുവിനെ കണ്ടിരുന്നില്ല എന്നും അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് വനിതാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
പെണ്ണ് കാണാൻ പോയപ്പോഴാണ് താൻ ആദ്യമായി സുലിവിനെ കാണുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്. രണ്ടു പെണ്ണ് കാണൽ കഴിഞ്ഞു മൂന്നാമത്തേതായിരുന്നു അതെന്നും തികച്ചും ഔപചാരികമായ ഒരു ചടങ്ങായിരുന്നെന്നുമാണ് മമ്മൂട്ടി പറയുന്നത്. നേരത്തെ രണ്ടു വട്ടം പെണ്ണ് കണ്ടിരുന്നുവെങ്കിലും നിക്ക് ആരെയും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.
advertisement
പ്രീഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയായിരുന്നു സുൽഫത്ത് അന്ന്. മമ്മൂട്ടി ഇന്നത്തെ സിനിമാ താരവും ആയിട്ടില്ലായിരുന്നു. പി.എ. മുഹമ്മദ് കുട്ടി എൽ.എൽ.ബി. എന്ന ചെറുപ്പക്കാരനായ അഡ്വക്കേറ്റായിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് മമ്മൂട്ടിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സുൽഫത്തുമായുള്ള വിവാഹം കഴിഞ്ഞ് കൃത്യം ഏഴാമത്തെ ദിവസമാണ് മമ്മൂട്ടി അഭിനയത്തിലേക്ക് എത്തുന്നത്.
advertisement
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം സിനിമയിലേക്ക് എത്തിയെങ്കിലും, പിന്നെയും ഒന്നര വർഷത്തോളം മമ്മൂട്ടി വക്കീലായി ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് മുഴുവൻ സമയവും സിനിമയ്ക്കായി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നു പറഞ്ഞപ്പോൾ ഭാര്യ ആദ്യം വിശ്വസിച്ചില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. പിന്നീട്, ഒരു സിനിമ സെറ്റിലേക്ക് സംവിധായകന്റെ സമ്മതത്തോടെ സുലുവിനെ കൊണ്ടു പോയി. അങ്ങനെയാണ്, തന്റെ ഭർത്താവ് ഒരു നടൻ ആണെന്ന് പ്രിയ ഭാര്യ അറിഞ്ഞതെന്നും ആ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു.