Manju warrier: 'സമാധാനമാണ് വലുത്..കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഒന്നും പറയാൻ ഇല്ല'; വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ പതിനേഴാമത്തെ വയസ്സിലാണ് മഞ്ജുവാര്യർ സിനിമയിലേക്കെത്തെന്നുന്നത്
advertisement
എമ്പുരാനെ കുറിച്ചുള്ള സജീവ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോ തോമസും എല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും, മഞ്ജു വാര്യരുടെ കഥാപാത്രം വ്യത്യസ്തത പുലർത്തുന്നുണ്ട്. ലൂസിഫറിൽ കണ്ട നിസ്സഹായയായ പ്രിയദര്‍ശിനി രാംദാസ് അല്ല എമ്പുരാനിൽ കാണാൻ കഴിയുന്നത്. മഞ്ജുവിന്റെ കരിയറിൽ ഓർത്ത് വയ്ക്കാൻ പറ്റുന്ന കഥാപാത്രം തന്നെയാണ് പ്രിയദര്‍ശിനി രാംദാസിന്റേത്.
advertisement
തന്റെ പതിനേഴാമത്തെ വയസ്സിലാണ് മഞ്ജുവാര്യർ സിനിമയിലേക്കെത്തെന്നുന്നത്. 1995ൽ റിലീസ് ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. ഈ ചിത്രത്തിന് ശേഷം ദിലീപ് നായകനായ സല്ലാപം എന്ന സിനിമയിലൂടെ നായികയായി എത്തി. മലയാളികൾ ഇന്നും മടുപ്പില്ലാതെ കാണുന്ന ഒട്ടനേകം ചിത്രങ്ങളിൽ ഉൾപ്പെടുന്ന സിനിമയാണ് സല്ലാപം. സിനിമയും അതിലെ ഗാനങ്ങളുമെല്ലാം ഇന്നും ഹിറ്റായി തുടരുന്നു.
advertisement
മഞ്ജുവിന്റെ അഭിനയ മികവിനെ പ്രശംസിക്കുന്നതിനൊപ്പം ചില പഴയകാല അഭിമുഖങ്ങളുടെ ക്ലിപ്സുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നണ്ട്. സിനിമയില്‍ മാത്രമല്ല യതാര്‍ത്ഥ ജീവിതത്തിലും മഞ്ജു വാര്യയർ ഒരു പ്രചോദനം തന്നെയാണ്.വ്യക്തിപരമായ കാര്യങ്ങളില്‍ സ്വകാര്യത നിലനിര്‍ത്തുന്നതിനെ കുറിച്ച് മഞ്ജു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ജീവിതത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മഞ്ജു ഒരിക്കലും മറുപടി നല്‍കാറില്ല. ചോദ്യങ്ങൾ ഒഴിവാക്കുകയാണ് പതിവ്.
advertisement
അങ്ങനെയൊരു സ്വകാര്യ ചോദ്യത്തിന് മഞ്ജു നല്‍കിയ പ്രതികരണം, 'കേള്‍ക്കാനും പറയാനും ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ ഞാനത് എന്തിന് പറയണം' എന്നായിരുന്നു. അത് കേട്ടപ്പോള്‍ മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള ബഹുമാനം കൂടി എന്ന് ഇന്റര്‍വ്യൂവര്‍ പറഞ്ഞപ്പോള്‍ മഞ്ജു നിഷ്കളങ്കമായി ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു, 'ഒന്നിനും ഇല്ലാതെ മിണ്ടാതെ സമാധാനമായി ഇരിക്കുന്ന ആളാണ് ഞാന്‍. അതാണ് എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം, അപ്പോള്‍ അതാവും എന്റെ ഉത്തരങ്ങളിലും പ്രതിഫലിക്കുന്നത്'.
advertisement
അടുത്തിടെ ഒരു അഭിമുഖത്തില്‍, മഞ്ജുവിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് പറഞ്ഞ മറുപടിയെ കുറിച്ച് ചോദ്യം ചെയ്യവേ, വേണ്ട, അത് വിട്ടേക്കൂ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ മഞ്ജു അവഗണിച്ചു. ഈ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അതേസമയം, മാര്‍ച്ച് 27-നാണു എമ്പുരാൻ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.