വധുവിന്‍റെ വീട്ടുകാർ മട്ടൻ ഞെല്ലി വിളമ്പിയില്ല; വിവാഹം ഉപേക്ഷിച്ചു

Last Updated:
വിവാഹത്തിന് മട്ടൻ ഞെല്ലി വിളമ്പാതിരുന്നത് തങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് വരന്‍റെ വീട്ടുകാർ മധ്യസ്ഥ ചർച്ചയിൽ പറഞ്ഞു
1/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
ഹൈദരാബാദ്: വിവാഹ ഭക്ഷണത്തിൽ മട്ടൻ ഞെല്ലി വിളമ്പാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിച്ചു. വരന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ആട്ടിറച്ചിയും ആട്ടിൻകാൽ ഞെല്ലിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് വരന്‍റെ വീട്ടുകാർ മടങ്ങി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.
advertisement
2/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
അടുത്തിടെ പുറത്തിറങ്ങിയ ജനപ്രിയ തെലുങ്ക് ചിത്രമായ 'ബലഗം' ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്നവിധമായിരുന്നു വിവാഹത്തിനിടെ ഉണ്ടായ പ്രശ്നം. ആട്ടിറച്ചിയുടെ ഞെല്ലി വിളമ്പാത്തതിനെ ചൊല്ലി ഭാര്യയുടെ ഇളയ സഹോദരനും വരന്‍റെ ആളുകളും തമ്മിൽ തർക്കമുണ്ടാകുന്നതാണ് സിനിമയിലുള്ളത്.
advertisement
3/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രശ്നമാണ് ഉണ്ടായത്. നിസാമാബാദ് ജില്ലക്കാരിയായ യുവതിയും ജഗ്തിയാൽ ജില്ലയിലെ മേട്പള്ളിയിലുള്ള യുവാവും തമ്മിലുള്ള വിവാഹമാണ് തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചത്. വിവാഹ നിശ്ചയം അടുത്തിടെ വധുവിന്റെ വസതിയിൽ നടന്നിരുന്നു. അവിടെവെച്ച് വിവാഹം പരമ്പരാഗതവും ആഡംബരവുമായ രീതിയിൽ നടത്താൻ ഇരു കക്ഷികളും ധാരണയിലെത്തി.
advertisement
4/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
പിന്നീട് വധുവിന്റെ വീട്ടുകാർ വരന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സസ്യേതര ഭക്ഷണമാണ് ഒരുക്കിയത്. എല്ലാം സുഗമമായി നടക്കുമ്പോൾ, പെട്ടെന്ന് അതിഥികൾ സസ്യേതര വിഭവങ്ങളിൽ മട്ടൻ ഞെല്ലി വിളമ്പാത്തത് ചൂണ്ടിക്കാട്ടി തർക്കമായി. ഇതിന് മറുപടിയായി, വിഭവങ്ങളിൽ മട്ടൻ ഞെല്ലി ഉൾപ്പെടുത്തിയിട്ടില്ലെന്ന് വധുവിന്‍റെ വീട്ടുകാർ പറഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.
advertisement
5/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
സംഭവം കൈയാങ്കളിയിലേക്ക് എത്തുമെന്ന സ്ഥിതിയായതോടെ സ്ഥലത്തുണ്ടായിരുന്നവർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹത്തിന് മട്ടൻ ഞെല്ലി വിളമ്പാതിരുന്നത് തങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് വരന്‍റെ വീട്ടുകാർ മധ്യസ്ഥ ചർച്ചയിൽ പറഞ്ഞു.
advertisement
6/6
Mutton, Mutton Curry, Wedding, Marriage, Mutton with bone marrow, വിവാഹം, മട്ടൻ, ആട്ടിറച്ചി, മട്ടൻ ഞെല്ലി, ആട്ടിൻ ഞെല്ലി, തെലങ്കാന
എന്നാൽ മട്ടൻ ഞെല്ലി വേണമെന്ന കാര്യം തങ്ങളോട് നേരത്തെ പറഞ്ഞിരുന്നില്ലെന്നാണ് വധുവിന്‍റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽവെച്ചും തർക്കം മുറുകിയതോടെ പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിച്ച് ഇരുകൂട്ടരും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement