advertisement

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് അസഭ്യം പറഞ്ഞ സി.പി.എം ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ

Last Updated:

കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പൊലീസ്

News18
News18
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂർ ജംഗ്ഷന് സമീപം പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് സി.പി.എം നേതാക്കൾ അറസ്റ്റിൽ. സി.പി.എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ് (40), വെള്ളല്ലൂർ മുട്ടച്ചൽ ബ്രാഞ്ച് സെക്രട്ടറി വിഷ്ണു (33) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളല്ലൂരിൽ കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ ഓൾട്ടോ കാറിലെത്തിയ ഡി.വൈ.എഫ്.ഐ സംഘം പൊലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് വഴിക്ക് കുറുകെ വണ്ടിയിട്ട് തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സംഘം സബ് ഇൻസ്‌പെക്ടർ അൻസാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു..
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിടിയിലായ രണ്ട് നേതാക്കൾക്ക് പുറമെ സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് അസഭ്യം പറഞ്ഞ സി.പി.എം ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement