advertisement

സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

Last Updated:

വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന് റഡാർ ബന്ധം നഷ്ടപ്പെട്ടിരുന്നു.

Rapid Read
സുഖോയ് വിമാനം (ഫയൽ ചിത്രം)
സുഖോയ് വിമാനം (ഫയൽ ചിത്രം)
പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് Su-30MKI വിമാനം ആസാമില്‍ തകർന്നുവീണു രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോംഗ് മേഖലയിലാണ് തകർന്നുവീണതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവർക്ക് ജീവൻ നഷ്ടമായതായി വെള്ളിയാഴ്ച വ്യോമസേന സ്ഥിരീകരിച്ചു.
''അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു," ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
advertisement
അപകടത്തെക്കുറിച്ച്
ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനവുമായി രാത്രി 7.42നാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ യുദ്ധവിമാനം നിലവിൽ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് നിർമിക്കുന്നത്.
advertisement
രണ്ട് സീറ്റുകളുള്ള, ദീർഘദൂര പ്രഹരശേഷിയുള്ള മൾട്ടിറോൾ യുദ്ധവിമാനമാണിത്. 2024 ജൂണിൽ മഹാരാഷ്ട്രയിലെ നാസിക്കിലും, 2023 ജനുവരിയിൽ ഗ്വാളിയോർ എയർബേസിന് സമീപവും സുഖോയ് വിമാനങ്ങൾ സമാനമായ രീതിയിൽ തകർന്നു വീണിരുന്നു.
Summary: Tragedy struck the Indian Air Force (IAF) as a Sukhoi Su-30MKI fighter jet crashed in the Karbi Anglong district of Assam. The incident occurred shortly after the aircraft took off from the Jorhat airbase on a training mission on Thursday evening. The IAF has confirmed the loss of two brave officers, Sqn Ldr Anuj and Flt Lt Purvesh Duragkar, who sustained fatal injuries in the crash. Radar contact with the Russian-origin aircraft was lost at 7:42 PM on Thursday. A search and rescue operation subsequently located the wreckage approximately 60 km from Jorhat.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
Next Article
advertisement
സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
  • ആസാമിലെ കർബി ആംഗ്ലോംഗിൽ പരിശീലന ദൗത്യത്തിലായിരുന്ന Su-30MKI വിമാനം തകർന്നു വീണു

  • സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവർക്ക് വീരമൃത്യു

  • വ്യോമസേനയുടെ എല്ലാ ഉദ്യോഗസ്ഥരും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു

View All
advertisement