റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇറാനിലെ സൈനിക നീക്കത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിപണിയെ സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ ഈ നീക്കം
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികളെ അനുവദിക്കുന്നതിനായി 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ആഗോള എണ്ണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാണ് ഈ നടപടി.
"പ്രസിഡന്റ് ട്രംപിന്റെ ഊർജ നയങ്ങൾ എണ്ണ, വാതക ഉൽപാദനം റെക്കോർഡ് നിലവാരത്തിൽ എത്തിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി, ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകുന്നു." - അദ്ദേഹം എക്സിൽ കുറിച്ചു.
നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണ കൈമാറുന്നതിന് മാത്രമാണ് ഈ അനുമതിയെന്നും, ഇത് റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ അമേരിക്കയുടെ 'അവിഭാജ്യ പങ്കാളി'എന്ന് വിശേഷിപ്പിച്ച ബെസന്റ്, വരും ദിവസങ്ങളിൽ ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
advertisement
ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇസ്രായേലും ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറി, ഇറാഖിലെ റുമൈല എണ്ണപ്പാടം എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
ഇന്ത്യ-യുഎസ് ബന്ധം
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. എന്നാൽ അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് ഈ വർഷം ആദ്യം ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യക്ക് മേലുള്ള താരിഫുകളിൽ യുഎസ് ഇളവ് നൽകുകയും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.
advertisement
Summary: In a strategic move to stabilize volatile global energy markets, US Treasury Secretary Scott Bessent has announced a temporary 30-day waiver allowing Indian refiners to purchase Russian crude oil. This decision comes as tensions escalate in the Middle East following US operations in Iran and a blockade of the Strait of Hormuz, which handles 20% of the world's oil supply.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 06, 2026 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ







