മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടിമാർ മമ്മൂട്ടിയുടെ (Mammootty) നായികമാരായിട്ടുണ്ട്. അമ്മയുടെയും, ഭാര്യയുടെയും, മകളുടെയും, സഹോദരിയുടെയും, സഹപ്രവർത്തകയുടെയും വേഷങ്ങളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്ത നടിമാർ ആരുണ്ട് എന്ന് ചോദിക്കുന്നതാവും എളുപ്പം. എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായ ശേഷം നടി മഞ്ജു വാര്യർ 'ദി പ്രീസ്റ്റ്' സിനിമയിൽ അദ്ദേഹത്തോടൊപ്പം ഗസ്റ്റ് റോളിൽ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം ഏറ്റവും കൂടുതൽ നായികാവേഷം ചെയ്ത റെക്കോർഡ് മറ്റൊരാൾക്കാണ്
അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് ഈ വിവരം അവതാരകൻ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ നായികാ നായകന്മാരായ പ്രേം നസീർ- ഷീല റെക്കോർഡിനൊപ്പം എത്തിയില്ലെങ്കിലും, ഇവരുടെ ചിത്രങ്ങളുടെ എണ്ണം തീരെ ചെറുതല്ല (തുടർന്ന് വായിക്കുക)