advertisement

കൊല്ലത്ത് പണിയെടുക്കാതെ ജയിൽ ഭക്ഷണം കഴിക്കാൻ ബോംബ് ഭീഷണി മുഴക്കിയ ആൾക്ക് പണി കൊടുത്ത് പൊലീസ്

Last Updated:

ബോംബ് 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നായിരുന്നു ഭീഷണി

News18
News18
പണിയെടുക്കാതെ ജയിലിലെ നല്ല ഭക്ഷണം കഴിക്കാൻ കൊല്ലം കലക്ടറേറ്റിന് ബോംബ് ഭീഷണി മുഴക്കിയ അവിവാഹിതനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോണിനെ (44) ആണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പണിയെടുക്കാതെ കൃത്യസമയത്ത് ജയിലിലെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനായി വ്യാഴാഴ്ച രാവിലെ സ്വന്തം മൊബൈൽ ഫോണിൽ നിന്നാണ് പൊലീസിന്റെ ട്രോള്‍ ഫ്രീ നമ്പറായ 112ൽ വിളിച്ച് കലക്ടറേറ്റ് സമുച്ചയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞത്. ബോംബ് 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നായിരുന്നു ഭീഷണി.
സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ചതുകൊണ്ടുതന്നെ ആളെ അന്വേഷിച്ച് പോലീസിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.മിനിറ്റുകൾക്കുള്ളിൽ പൊലീസ് ഉടമയെ തിരിച്ചറിഞ്ഞു.ലൊക്കേഷൻ കണ്ടുപിടിച്ച് പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അറസ്റ്റ് വരിക്കാനായി പൊലീസിന്റെ വരവ് പ്രതീക്ഷിച്ച്‌ പ്രമോദ് വീടിനു മുന്നില്‍ തന്നെ നിൽപ്പുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
advertisement
കലക്ടറേറ്റില്‍ ശരിക്കും ബോംബ് വച്ചിട്ടുണ്ടോ എന്ന സംശയത്തിൽ ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി അരിച്ചു പെറുക്കി പരിശോധന നടത്തിയിരുന്നു. എന്നാൽ പണിയെടുക്കാതെ ജയിലില്‍ നല്ല ഭക്ഷണം കഴിച്ച്‌ കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും ആദ്യം പൊലീസും ഇത് വിശ്വസിച്ചില്ല.. തീവ്രവാദ ബന്ധം വരെ സംശയിച്ച് പൊലീസ് ചോദ്യം ചെയ്തു.ഒടുവിൽ പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ സംഗതികൾ ബോധ്യപ്പെട്ടതോടെ മറു പണി പോലീസും നൽകി. ജയിലിൽ പോകാൻ വെമ്പി നിന്ന പ്രമോദിന് സ്റ്റേഷൻ ജാമ്യം നല്‍കി പൊലീസ് വിട്ടയ്കുകയായിരുന്നു. അതോടെ ജയിലിൽ പോകണമെന്ന ആഗ്രഹവും വിഫലമായി.ജോലിക്ക് പോകാൻ ഇഷ്ടമല്ലാത്ത പ്രമോദ് നേരത്തെ ഒരു അടിപിടി കേസില്‍ 15 ദിവസം അകത്തായപ്പോഴാണ് ജയിലിലെ ഭക്ഷണം ഇഷ്ടമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് പണിയെടുക്കാതെ ജയിൽ ഭക്ഷണം കഴിക്കാൻ ബോംബ് ഭീഷണി മുഴക്കിയ ആൾക്ക് പണി കൊടുത്ത് പൊലീസ്
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement