advertisement

ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ

Last Updated:

യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തെയും ആക്രമണത്തെയും അപലപിക്കുന്നുവെന്നും സൗദി

News18
News18
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ.റിയാദ് മേഖലയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യം വച്ചുണ്ടായ ഭീരുത്വപരവുമായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൗദി അറേബ്യൻ പ്രതിരോധ സേന വിജയകരമായി ആക്രമണങ്ങളെ തടഞ്ഞെന്നും അക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നുംപ്രസ്താവയിൽ പറയുന്നു.
യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തെയും ആക്രമണത്തെയും അപലപിക്കുന്നുവെന്നും സഹോദര രാജ്യങ്ങളോട് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം അവർക്ക് പിന്തുണ നൽകുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന ഏത് നടപടികളെയും പിന്തുണയ്ക്കും. രാഷ്ട്രങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പും നൽകി.
ഇറാനെ ലക്ഷ്യം വയ്ക്കാൻ തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇറാൻ ഇത്തരം ആക്രമണങ്ങൾ നടത്തിയത് അംഗീകരിക്കാനാവില്ല. യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തിൻ്റെ സുരക്ഷയും ഭൂപ്രദേശവും പൗരന്മാരുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി തിരിച്ചടി ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement