ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയും വിവാഹവാർഷികാശംസയുമായി ലാലേട്ടൻ.
2/ 5
നടൻ മോഹൻലാലിനോടൊപ്പം മൂന്ന് പതിറ്റാണ്ടോളമായി ഒപ്പമുള്ളയാളാണ് ആന്‍റണി പെരുമ്പാവൂർ. ആശീർവാദ് സിനിമാസിന്‍റെ ഉടമകൂടിയായ അദ്ദേഹം മലയാളത്തിലെ ശ്രദ്ധേയനായ നിർമ്മാതാവും നടനും കൂടിയാണ്.
പ്രിയപ്പെട്ട ആന്‍റണിക്ക് സന്തോഷ ജന്മദിനാശംസകള്‍. ശാന്തിക്കും ആന്‍റണിക്കും വിവാഹവാർഷിക ആശംസകൾ, ജീവിതത്തിൽ ദൈവം എന്നും സന്തോഷം നിറയ്ക്കട്ടെ എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് ലാൽ കുറിച്ചിരിക്കുന്നത്.
5/ 5
1988-ൽ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലാണ് മോഹൻലാലിനോടൊപ്പം ഡ്രൈവറായി ആന്‍റണി പെരുമ്പാവൂർ എത്തിയത്. പിന്നീട് അദ്ദേഹത്തോടൊപ്പം എന്നും ആന്‍റണിയുണ്ടായിരുന്നു.