advertisement

'10-ൽ 15 മാർക്ക്'; ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈനിക പ്രകടനത്തെ പുകഴ്ത്തി ട്രംപ്; 1000 കടന്ന് സിവിലിയൻ മരണം

Last Updated:

ഇറാൻ ആണവായുധം കൈക്കലാക്കാനുള്ള പാതയിലായിരുന്നുവെന്നും ഭ്രാന്തൻമാരുടെ കയ്യിൽ ആണവായുധം ഇരിക്കുന്നത് അപകടമാണെന്നും ട്രംപ്

News18
News18
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ പ്രകടനത്തിന് 10-ൽ 15 മാർക്ക് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന സാങ്കേതിക മേഖലയിലെ ഉന്നതരുടെ യോഗത്തിലാണ് ട്രംപ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇറാൻ നേതൃത്വം ഒന്നൊന്നായി ഇല്ലാതാവുകയാണെന്നും നേതൃസ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ പോലും കൊല്ലപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധമുഖത്ത് ഞങ്ങൾ വളരെ മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം അതിവേഗം തുടച്ചുനീക്കപ്പെടുകയാണ്," ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധം കൈക്കലാക്കാനുള്ള പാതയിലായിരുന്നുവെന്നും ഭ്രാന്തൻമാരുടെ കയ്യിൽ ആണവായുധം ഇരിക്കുന്നത് അപകടമാണെന്നും അദ്ദേഹം യുഎസ് നടപടിയെ ന്യായീകരിച്ചു. ശനിയാഴ്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് കാരണമായ ഇസ്രായേൽ-അമേരിക്ക സംയുക്ത വ്യോമാക്രമണം ഇനിയും തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
advertisement
അതിനിടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 1,097 കടന്നതായി ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 5000-ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ഇറാനിലെ മതഭരണകൂടം തകരുകയാണെന്നും അവർ സ്വന്തം രക്തം കൊണ്ട് വില നൽകുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞു. എന്നാൽ ഇറാനിൽ ഭരണമാറ്റമാണോ ട്രംപ് ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായില്ല. അതേസമയം, ഇറാന്റെ പതനത്തിന് ശേഷം അവിടെ അമേരിക്കയുടെ പങ്ക് എന്തായിരിക്കണം എന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്നും കുർദിഷ് നേതാക്കളുമായി അദ്ദേഹം സംസാരിച്ചതായും ലീവിറ്റ് വെളിപ്പെടുത്തി. ഇറാനിലെ കുർദിഷ് ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കാര്യം വാഷിംഗ്ടൺ പരിഗണിക്കുന്നതായി വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'10-ൽ 15 മാർക്ക്'; ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈനിക പ്രകടനത്തെ പുകഴ്ത്തി ട്രംപ്; 1000 കടന്ന് സിവിലിയൻ മരണം
Next Article
advertisement
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; എവിടെ ശവസംസ്കാരം?
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; എവിടെ ശവസംസ്കാരം?
  • ഇറാനിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

  • വിടവാങ്ങൽ ചടങ്ങുകൾ ടെഹ്‌റാനിലെ ഇമാം ഖൊമേനി മൊസല്ലയിൽ രാത്രി 10 മണിക്ക് ആരംഭിക്കും

  • അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മൊജ്തബ ഖമേനി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement