advertisement

'പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്തോളം പേരെ പീഡിപ്പിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

Last Updated:

ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയയിലാണ് ആരോപണം.

News18
News18
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന ഗുരുതരമായ പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുണ്ടെന്ന് ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയയിലാണ് ആരോപണം.
. യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന പരാതിയിൽ ഹൈക്കോടതി നേരത്തെ രാഹുലിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് യുവതി സുപ്രീം കോടതിയിൽ ഹർജിനൽകിയത്.
രാഹുൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്നത് തന്റെ ജീവന് വലിയ ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. കീഴ്ക്കോടതിയുടെ നടപടികളെ രൂക്ഷമായി വിമർശിച്ച പരാതിക്കാരി, ഹൈക്കോടതി ഈ കേസിൽ ഒരു 'മിനി വിചാരണ' തന്നെ നടത്തിയെന്നും ആരോപിക്കുന്നു.
കേസ് അന്വേഷണ ഘട്ടത്തിലിരിക്കെ പരാതിക്കാരിക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും അത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ആദ്യ പരാതിക്കാരിക്കായി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്തോളം പേരെ പീഡിപ്പിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement