'എന്തുകൊണ്ടാണ് പിതാവിനെക്കുറിച്ച് ഒരിടത്തും മിണ്ടാത്തത്'; ആദ്യമായി മനസുതുറന്ന് എ.ആർ. റഹ്മാൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസം എ ആർ റഹ്മാൻ ആദ്യമായി ആ കാര്യം വെളിപ്പെടുത്തി. ഒരിടത്തും പിതാവിനെക്കുറിച്ച് പറയാത്തതിന്റെ കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്
advertisement
advertisement
advertisement
advertisement
പിതാവിന്റെ സ്വഭാവ ഗുണങ്ങൾക്ക് തനിക്ക് ജീവിതത്തിൽ ഏറെ പ്രചോദനമായിട്ടുണ്ടെന്ന് റഹ്മാൻ പറയുന്നു. 'അദ്ദേഹത്തിന്റെ അവസാന നാളുകൾ അത്ര നല്ലതായിരുന്നില്ല, അവസാനം എല്ലുംതോലുമായി മാറിയിരുന്നു.. ഇരുണ്ട ഓർമകളാണ് അതെനിക്ക്... പക്ഷേ, അദ്ദേഹത്തിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്' - റഹ്മാൻ പറയുന്നു.
advertisement
അമ്മയിൽ നിന്ന് താൻ പഠിച്ച ഏറ്റവും വലിയ പാഠം അവരുടെ പ്രതിരോധവും സഹിഷ്ണുതയുമാണെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി. 'അവർ വളരെ ശക്തയായ ഒരു വ്യക്തിയാണ്. അപമാനം നേരിട്ടിട്ടും അവർ ഒരിക്കലും തളരുകയോ ജീവനൊടുക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. സ്ത്രീകൾക്ക് ഏറെ സഹിഷ്ണുത പുലർത്താൻ കഴിയുമെന്ന് അവർ കാണിച്ചു. ആത്മീയതയുടെ ബലത്തിൽ അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു'- അദ്ദേഹം പറഞ്ഞു.