പ്രതിഫലമായി വാങ്ങുന്നത് കോടികള്‍ ; എന്നിട്ടും എ.ആര്‍ റഹ്മാന് എന്തുകൊണ്ട് സ്വന്തമായി ഒരു സ്റ്റൈലിസ്റ്റ് ഇല്ല ?
- Published by:Arun krishna
- news18-malayalam
Last Updated:
ഇത്രയധികം സാമ്പത്തിക വരുമാനം ഉണ്ടായിട്ടും സ്വന്തമായി ഒരു സ്റ്റൈലിസ്റ്റ് പോലും ഇല്ലാത്ത ആളാണ് എ.ആര്‍ റഹ്മാന്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ അതാണ് സത്യം. പക്ഷെ അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്
ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തിന്‍റെ മുടിചൂടാ മന്നനാണ് എ.ആര്‍ റഹ്മാന്‍. 'മൊസാര്‍ട്ട് ഓഫ് മദ്രാസ്, ഇസൈപുയല്‍' എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ഇക്കാലയളിനുള്ളില്‍ അദ്ദേഹം നേടിയത്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടി സംഗീത ലോകത്തിന് ആകെ അഭിമാനമായി മാറിയ റഹ്മാന്‍ തന്നെയാണ് സംഗീത സംവിധാനത്തില്‍ നിര്‍മ്മാതാക്കളുടെ ഫസ്റ്റ് ചോയ്ത്. അത്രയധികം ഹിറ്റുകളാണ് അദ്ദേഹത്തിന്‍റെ പേരിലുള്ളത്.
advertisement
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്‍ കൂടിയാണ് എ.ആര്‍ റഹ്മാന്‍. ഒരൊറ്റ പാട്ടിനായി മൂന്ന് കോടി രൂപ വരെയാണ് റഹ്മാന്‍ പ്രതിഫലം വാങ്ങുന്നത്. റഹ്മാന്‍ നയിക്കുന്ന സ്റ്റേജ് ഷോകള്‍ക്കായി കോടിക്കണക്കിന് രൂപയാണ് സംഘാടകര്‍ മുടക്കുന്നത്. ഇത്രയധികം സാമ്പത്തിക വരുമാനം ഉണ്ടായിട്ടും സ്വന്തമായി ഒരു സ്റ്റൈലിസ്റ്റ് പോലും ഇല്ലാത്ത ആളാണ് എ.ആര്‍ റഹ്മാന്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ അതാണ് സത്യം. പക്ഷെ അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. (കൂടുതല്‍ വായിക്കാം)
advertisement
advertisement
അവള്‍ എന്താണോ ധരിക്കാന്‍ പറയുന്നത് ആ വസ്ത്രവും അണിഞ്ഞാണ് താന്‍ പരിപാടികള്‍ക്ക് എത്തുന്നതെന്ന് റഹ്മാന്‍ പറയുന്നു. എന്റെ ഭാര്യ വളരെ ഗൗരവത്തോടെയാണ് എന്റെ സ്‌റ്റൈലിസ്റ്റായുള്ള ജോലി ചെയ്യുന്നത്. കഴിഞ്ഞ പത്ത്, പതിഞ്ച് വര്‍ഷമായി എന്റെ വസ്ത്രങ്ങളെല്ലാം വാങ്ങുന്നത് ഭാര്യയാണ്. അതു ചെയ്യാന്‍ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. അവള്‍ അത് ആസ്വദിക്കുന്നു.
advertisement
പുതിയ വസ്ത്രം വാങ്ങുമ്പോള്‍ അത് ധരിക്കാന്‍ അവള്‍ എന്നോട് പറയും. ഞാന്‍ അത് അനുസരിക്കും. എല്ലാം ക്രെഡിറ്റും അവള്‍ക്ക് അവകാശപ്പെട്ടതാണെന്ന് റഹ്മാന്‍ പറയുന്നു. ഭാര്യ നിര്‍ദേശിച്ച ഒരു വസ്ത്രവും ഇതുവരെ തനിക്ക് യോജിക്കാത്തതായിട്ട് തോന്നിയിട്ടില്ലെന്നും ഇത് ധരിക്കാന്‍ പറ്റില്ല എന്ന് അവളോട് പറഞ്ഞിട്ടില്ലെന്നും റഹ്മാന്‍ പറയുന്നു.
advertisement
എന്റെ ഭാര്യ കുറച്ച് ട്രഡീഷണല്‍ ആണ്. അവള്‍ അധികവും കറുപ്പ് നിറമാണ് തിരഞ്ഞെടുക്കുക. അതൊന്ന് മാറ്റിപ്പിടിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അവളോട് ചോദിക്കും. അവള്‍ അത് അംഗീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 1995ലാണ് റഹ്മാനും സൈറബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീന്‍ റഹ്മാന്‍ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.