കുടുംബം ഇടപെട്ട് നാഗ ചൈതന്യ - ശോഭിത വിവാഹം മുടങ്ങും എന്ന് റിപ്പോർട്ട്; പുതിയ വഴിത്തിരിവിന് കാരണം
- Published by:meera_57
- news18-malayalam
Last Updated:
ഡിസംബർ 4ന് ശോഭിത ധുലിപാല - നാഗ ചൈതന്യ വിവാഹം തീരുമാനിച്ച വേളയിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോസിലെ പടുകൂറ്റൻ സെറ്റിൽ ഒരുങ്ങുന്ന വിവാഹ പന്തൽ. ഡിസംബർ 4ന് ശോഭിത ധുലിപാലയ്ക്ക് (Sobhita Dhulipala) നാഗ ചൈതന്യ (Naga Chaitanya) താലികെട്ടുക ഇവിടെ വച്ചാകും എന്ന് റിപ്പോർട്ട് വന്നിട്ട് അധിക ദിവസങ്ങൾ തികഞ്ഞിട്ടില്ല. 2022 മുതൽ ആരംഭിച്ച പ്രണയത്തിന് ജീവിത സാക്ഷാത്ക്കാരം ലഭിക്കുക ഇവിടെ വച്ചാകും എന്നാണ് വിവര. ഇനി അധിക ദിവസങ്ങൾ ബാക്കിയില്ല താനും. ഈ വേളയിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം ഇപ്പോൾ ആരാധക ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. വിവാഹത്തിന്റെ ഒരുക്കങ്ങളും തീയതിയും വരെ കുറിച്ച ശേഷം ഈ വിവാഹം നടക്കാതെ പോയേക്കാം എന്നാണ് പുത്തൻ അപ്ഡേറ്റ്
advertisement
നടൻ നാഗാർജുന അക്കിനേനിയുടെയും മുൻഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും പുത്രനാണ് നാഗ ചൈതന്യ. മകനെ പോലെ തന്നെ പിതാവിനും ആദ്യ വിവാഹം പരാജയമായിരുന്നു. ലക്ഷ്മിയുമായുള്ള വിവാഹമോചന ശേഷം, നാഗാർജുന നടി അമലയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകനാണ് നടൻ അഖിൽ അക്കിനേനി. എന്നാൽ, നാഗ ചൈതന്യക്ക് ആദ്യത്തെ വിവാഹം മാത്രമല്ല, രണ്ടാമത്തെ വിവാഹവും പരാജയമായേക്കും എന്നാണ് സൂചന. ഇത് കുടുംബത്തിന് പുത്തൻ തലവേദനയായി മാറുന്നുവത്രെ (തുടർന്ന് വായിക്കുക)
advertisement
നാഗ ചൈതന്യയും ശോഭിതയും ഓഗസ്റ്റ് മാസത്തിൽ വിവാഹനിശ്ചയം നടത്തിയതിനു പിന്നാലെ, ഒരു ജ്യോതിഷ പണ്ഡിതന്റെ പ്രഖ്യാപനം വളരെയേറെ വിവാദം സൃഷ്‌ടിച്ചിരുന്നു. വേണു സ്വാമി എന്നയാളാണ് വിവാദ നായകൻ. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ, മൂന്നാമതൊരാൾ കാരണം, നാഗ ചൈതന്യ, ശോഭിത വിവാഹവും തകരും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2027ൽ ഈ ബന്ധം അവസാനിക്കും എന്നാണ് ഇദ്ദേഹം പ്രവചിച്ചത്. നാഗ ചൈതന്യയും മുൻഭാര്യ സമാന്ത റൂത്ത് പ്രഭുവും പിരിയും എന്ന കാര്യവും ഇയാൾ പ്രവചിച്ചിരുന്നു. ഈ പ്രവചനങ്ങൾ സൃഷ്‌ടിച്ച കോളിളക്കം ചെറുതല്ല
advertisement
വിവാഹനിശ്ചയത്തിനു തൊട്ടുപിന്നാലെ എത്തിയ വേണു സ്വാമിയുടെ പ്രവചനം, സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. മറ്റൊരാളുടെ വ്യക്തിജീവിതത്തിൽ തലയിടേണ്ടിയിരുന്നില്ല എന്ന് നിരവധിപ്പേർ വേണു സ്വാമിയെ വിമർശിച്ചു. തെലുങ്ക് ജേർണലിസ്റ് അസോസിയേഷൻ വേണു സ്വാമിക്കെതിരെ പരാതി നൽകി. ഇത്തരം കാര്യങ്ങൾ മറ്റൊരാളുടെ ജീവിതത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും അവർ വിരൽ ചൂണ്ടി
advertisement
പക്ഷേ വേണു സ്വാമിയുടെ പ്രവചനം അവിടെ അവസാനിച്ചുവെങ്കിലും, ഇപ്പോൾ റെഡ്‌ഡിറ്റിൽ മറ്റൊരു ചർച്ചയ്ക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. ഒരു പോസ്റ്റ് ആണ് ചർച്ചയ്ക്കാധാരം. 'തെലുങ്ക് സിനിമയിലെ ഒരു നടനും ബോളിവുഡ് വെബ് സീരീസ് നായികയും തമ്മിലെ വിവാഹം നാശത്തിലേക്കാകും എന്ന് ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു. ചില ഉറവിടങ്ങൾ നൽകുന്ന സൂചന പ്രകാരം, ഇക്കാര്യം അയാളുടെ മാതാപിതാക്കൾ മറ്റൊരു ജ്യോൽസ്യനുമായി ചർച്ച ചെയ്തു. ഇപ്പോൾ നടിയെ വിവാഹം ചെയ്യുന്ന കാര്യം പുനഃപരിശോധിക്കാൻ രക്ഷിതാക്കൾ മകനോട് ആവശ്യപ്പെടുകയാണ്,' എന്നാണ് പോസ്റ്റിലെ വാക്കുകൾ
advertisement
ഈ പോസ്റ്റിൽ ഒരാളുടെയും പേര് പരാമർശിക്കുന്നില്ല എങ്കിലും, ഇവിടെ ഉദ്ദേശിക്കുന്ന വ്യക്തികൾ അമല അക്കിനേനി, നാഗാർജുന, നാഗ ചൈതന്യ, ശോഭിത ധുലിപാല എന്നിവരാണ് എന്ന് പലരും പ്രവചിച്ചു കഴിഞ്ഞു. വിവാഹ നിശ്ചയം മാത്രമല്ല, വിവാഹത്തിന് മുൻപുള്ള പല ചടങ്ങുകളും ഇതിനോടകം നടന്നു കഴിഞ്ഞു. വിവാഹത്തിൽ പങ്കെടുക്കേണ്ട അതിഥികളുടെ പട്ടികയും പൂർത്തിയായി. ഇത്രയും കഴിഞ്ഞ നിലയ്ക്ക് വിവാഹം വേണ്ടെന്നു വയ്ക്കുമോ, ഈ റിപ്പോർട്ടുകളിൽ കഴമ്പുണ്ടോ എന്നാകും ആരാധക ലോകം ഇനി കാത്തിരിക്കുക