Navya Nair | നവ്യ എന്ന അമ്മയ്ക്ക് എന്ത് കരുതലാണ്; മകന് വേണ്ടി താരം ചെയ്യുന്നത് അഭിനന്ദനീയം
- Published by:user_57
- news18-malayalam
Last Updated:
ഷൂട്ടിങ്ങിനു പോകും മുൻപ് നവ്യ മകന് വേണ്ടി ചെയ്യുന്നതെന്തെല്ലാം എന്ന് നോക്കൂ
നവ്യ നായർ (Navya Nair) എന്ന അഭിനേത്രിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മകൻ സായ് കൃഷ്ണ. എപ്പോഴും സജീവമായി തുടരുന്ന നവ്യയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ സായ് മോന്റെ വിശേഷങ്ങൾ കാണാം. കുഞ്ഞുനാൾ മുതലേ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ഈ മകൻ. അമ്മയുടെ സന്തത സഹചാരി ആരെന്നു ചോദിച്ചാൽ സായിയുടെ പേര് തന്നെ പറയാം
advertisement
ഇക്കഴിഞ്ഞ വിദ്യാരംഭ ദിനത്തിന് നൃത്താധ്യാപികയായി നവ്യ തുടക്കം കുറിച്ചരുന്നു. തന്റെ തിരക്കുകളിൽ ഒരു താളും കൂടി അതിമനോഹരമായി തുറന്നു കഴിഞ്ഞു നവ്യ. എന്തെല്ലാം തിരക്കുണ്ടായാലും മകന്റെ കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്ന വ്യക്തിയാണ് നവ്യ. ഷൂട്ടിങ്ങിനു പോകും മുൻപ് മകന് വേണ്ടി നവ്യ എന്തെല്ലാം ചെയ്യും എന്നറിയാമോ? (തുടർന്ന് വായിക്കുക)
advertisement
മകന്റെ പഠന കാര്യത്തിൽ നവ്യ അത്യന്തം ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ്. സായ് കൃഷ്ണയുടെ സ്കൂൾ തുറന്ന ദിവസം നവ്യ മകനെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നു. ഇത് ഒട്ടേറെ ട്രോളുകൾക്കും വഴിയൊരുക്കി
advertisement
ഷൂട്ടിങ്ങിനു പോകും മുൻപ് നവ്യ തന്റെ മകന്റെ പഠന കാര്യങ്ങൾ തന്നെയാണ് ആദ്യം പരിഗണിക്കുക. നാല് ദിവസത്തേക്ക് സായ് കൃഷ്ണ എങ്ങനെ പഠിക്കണം എന്ന ടൈംടേബിൾ നവ്യ തയാറാക്കിക്കഴിഞ്ഞു. സ്കൂൾ, ട്യൂഷൻ, ഹോംവർക് ഒക്കെ എങ്ങനെ മാനേജ് ചെയ്യണം എന്ന് നവ്യ ചിട്ടയോടെ എഴുതി നൽകിയിട്ടുണ്ട്
advertisement
ഭംഗിയുള്ള കൈപ്പടയിൽ നീല മഷികൊണ്ട് താൻ എഴുതിയ കുറിപ്പ് നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. പഠനം മാത്രമല്ല, ഇടയ്ക്ക് പുറത്തുപോകാനുള്ള കാര്യവും നവ്യ ടൈംടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
advertisement
ഇതാണ് നവ്യ മകന് വേണ്ടി തയാറാക്കിയ കുറിപ്പ്. പഠന കാര്യത്തിൽ മകനും ശ്രദ്ധാലുവാണ് എന്ന് ഈ കുറിപ്പ് പറയും. അമ്മ വീട്ടമ്മയായാലേ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവൂ എന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് നടിയും, നർത്തകിയും ആയ നവ്യ എന്ന അമ്മ
advertisement