Navya Nair | നെഞ്ചിടിപ്പ് കൂട്ടാതെ ഒന്ന് പറയുന്നുണ്ടോ; നവ്യ നായർ വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങുന്നു

Last Updated:
ചില സൂചനകൾ മാത്രം ബാക്കിയാക്കി, നവ്യ നായർ പുതിയ പ്രഖ്യാപനത്തിനൊരുങ്ങുന്നു
1/6
ബാലാമണിയോടുള്ള മലയാളികളുടെ സ്നേഹത്തിന് വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറ്റം ഉണ്ടാവാൻ പോകുന്നില്ല. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയിട്ട് പോലും, മടങ്ങി വന്ന നവ്യ നായരെ (Navya Nair) ഏവരും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകലക്ഷം സ്വീകരിച്ചത്. തിരിച്ചുവരവിൽ തനി ബാലാമണി ആയില്ല എങ്കിലും, പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന നിരവധി വേഷങ്ങൾ നവ്യ ചെയ്തിരുന്നു. ഇന്നും സിനിമയുടെ ഇടവേളകളിൽ നവ്യ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയ വഴി നിരന്തരം സംവദിക്കുന്നുണ്ട്. നവ്യ ഇപ്പോൾ ആരാധകരെ ഞെട്ടിക്കാനായി ചിലത് പ്ലാൻ ചെയ്യുന്നു എന്നാണ് സൂചന

advertisement
2/6
നവ്യ നായർ സ്ഥിരമായി തന്റെ ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനലുകൾ എന്നിവിടങ്ങളിൽ സജീവമാണ്. ഇതിനു പുറമേ നവ്യ അതിഥിയായി ക്ഷണിക്കപ്പെടുന്ന അവസരങ്ങൾ നിരവധിയാണ്. യൂട്യുബിലും ഇൻസ്റ്റഗ്രാമിലും  കുടുംബാംഗങ്ങളെ കുറിച്ചും ചില കാര്യങ്ങൾ നവ്യ ഇടയ്ക്കിടെ പങ്കിടാറുണ്ട്. പ്രായം നാല്പതോടടുത്തിട്ടും സൗന്ദര്യത്തിനു യാതൊരുവിധ കോട്ടവും തട്ടാത്ത നവ്യക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അഭിനന്ദന പ്രവാഹം ഏറെയാണ്. സിനിമ, നൃത്തം, അവതരണം തുടണിജ്യ മേഖലകൾക്ക് പുറമേ നവ്യ മറ്റെന്തോ പ്ലാൻ ചെയ്യുന്നു എന്നാണ് പുതിയ സൂചന (തുടർന്ന് വായിക്കുക)
നവ്യ നായർ സ്ഥിരമായി തന്റെ ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനലുകൾ എന്നിവിടങ്ങളിൽ സജീവമാണ്. ഇതിനു പുറമേ നവ്യ അതിഥിയായി ക്ഷണിക്കപ്പെടുന്ന അവസരങ്ങൾ നിരവധിയാണ്. യൂട്യുബിലും ഇൻസ്റ്റഗ്രാമിലും കുടുംബാംഗങ്ങളെ കുറിച്ചും ചില കാര്യങ്ങൾ നവ്യ ഇടയ്ക്കിടെ പങ്കിടാറുണ്ട്. പ്രായം നാല്പതോടടുത്തിട്ടും സൗന്ദര്യത്തിനു യാതൊരുവിധ കോട്ടവും തട്ടാത്ത നവ്യക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അഭിനന്ദന പ്രവാഹം ഏറെയാണ്. സിനിമ, നൃത്തം, അവതരണം തുടങ്ങിയ മേഖലകൾക്ക് പുറമേ നവ്യ മറ്റെന്തോ പ്ലാൻ ചെയ്യുന്നു എന്നാണ് പുതിയ സൂചന (തുടർന്ന് വായിക്കുക)
advertisement
3/6
കുറച്ചു നാളുകൾക്ക് മുൻപ് നവ്യ ഒരു വലിയ ഉദ്യമത്തിന് തുടക്കമിട്ട വിവരം പ്രേക്ഷകർ കണ്ടതാണ്. ഒരിക്കൽ അല്ലെങ്കിൽ, ഒരിക്കൽ പോലും നവ്യ ധരിച്ചതോ ധരിക്കാത്തതോ ആയ അവരുടെ സാരികൾ വിൽപ്പനയ്ക്ക് വച്ചാണ് അന്ന് താരം വാർത്തകളിൽ നിറഞ്ഞത്. പട്ടുസാരി മുതൽ സാധാരണ സാരികൾ പോലും മിതമായ നിരക്കിൽ നവ്യ തുറന്ന ഇൻസ്റ്റഗ്രാം പേജിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. നവ്യക്ക് ഇതിന്റെ ആവശ്യം എന്താണ് എന്ന് തിരക്കിയവർക്ക് മുന്നിൽ അതിന്റെ കാരണവും നവ്യ കുറച്ചു കഴിഞ്ഞപ്പോൾ വ്യക്തമാക്കി

4/6
വൃദ്ധരായ ഒരുപറ്റം മനുഷ്യർ അന്തേവാസികളായ സ്ഥലത്ത്, അന്ന് സാരി വിറ്റുകിട്ടിയ ലാഭം ഉപയോഗിച്ച് നവ്യ അവർക്കായി നിരവധി സഹായങ്ങൾ ചെയ്ത് നൽകുകയായിരുന്നു. ഇതിനാണ് അത്തരമൊരു തയാറെടുപ്പ് നവ്യ നടത്തിയത്. അന്ന് നവ്യ ആരംഭിച്ച ആ പേജ് ഇപ്പോൾ എവിടെ എന്ന് അന്വേഷിച്ചിറങ്ങിയാൽ നവ്യ ഫോളോ ചെയ്യുന്ന കൂട്ടത്തിൽ പോലും കാണാൻ സാധിച്ചെന്ന് വരില്ല. പക്ഷേ, അവിടെ മറ്റൊന്ന് കാണാൻ കഴിയും

5/6
ഒരുപക്ഷേ അന്നത്തെ പേജ് തന്നെ നവ്യ മറ്റൊന്നിനായി മാറ്റിയതാവാം. അത്രയേറെ ഫോളോവേഴ്സ് ഈ പേജിനുണ്ട്. 'എർത്ത് ബൈ നവ്യ' എന്നാണ് ഈ പേജിന്റെ പേര്. സംഗതി എന്തെന്ന കാര്യത്തിൽ ഒരു പ്രഖ്യാപനം ഉടനെയുണ്ടാകും എന്നും നവ്യ വ്യക്തമാക്കിയിട്ടുണ്ട്. നവ്യയുടെ ഒരു ചിത്രം ബ്ലർ ചെയ്ത പശ്ചാത്തലത്തിൽ വച്ചാണ് പ്രചാരണം. ആകെ മൂന്നേ മൂന്നു പോസ്റ്റുകൾ മാത്രമേ ഈ പേജിനുള്ളൂ. ജുവൽ മേരി, അനുമോൾ തുടങ്ങിയ താരങ്ങൾ ഈ പേജ് ഫോളോ ചെയ്യുന്നുണ്ട് താനും
ഒരുപക്ഷേ അന്നത്തെ പേജ് തന്നെ നവ്യ മറ്റൊന്നിനായി മാറ്റിയതാവാം. അത്രയേറെ ഫോളോവേഴ്സ് ഈ പേജിനുണ്ട്. 'എർത്ത് ബൈ നവ്യ' (Earth by Navya) എന്നാണ് ഈ പേജിന്റെ പേര്. സംഗതി എന്തെന്ന കാര്യത്തിൽ ഒരു പ്രഖ്യാപനം ഉടനെയുണ്ടാകും എന്നും നവ്യ വ്യക്തമാക്കിയിട്ടുണ്ട്. നവ്യയുടെ ഒരു ചിത്രം ബ്ലർ ചെയ്ത പശ്ചാത്തലത്തിൽ വച്ചാണ് പ്രചാരണം. ആകെ മൂന്നേ മൂന്നു പോസ്റ്റുകൾ മാത്രമേ ഈ പേജിനുള്ളൂ. ജുവൽ മേരി, അനുമോൾ തുടങ്ങിയ താരങ്ങൾ ഈ പേജ് ഫോളോ ചെയ്യുന്നുണ്ട് താനും
advertisement
6/6
കണ്ടിടത്തോളം നവ്യയും മറ്റുപല താരങ്ങളെയും പോലെ വസ്ത്ര ബ്രാൻഡ് ആരംഭിക്കുന്നുണ്ടാകും എന്നുവേണം അനുമാനിക്കാൻ. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലെ ഉല്പന്നങ്ങളാകും ഇത് എന്നായിരിക്കും പേരിൽ നിന്നും ഈ ടാഗിൽ നിന്നും മനസിലാക്കാൻ. 37 ആഴ്ചകൾക്ക് മുൻപ് നവ്യ അശരണർക്ക് വേണ്ടി നടത്തിയ ഉദ്യമത്തിന്റെ ഒരു പത്രക്കുറിപ്പും ഇവിടെ സ്റ്റോറി രൂപത്തിൽ കാണാം. ഇനി അധികം വൈകാതെ നവ്യ തന്നെ പ്രഖ്യാപനം നടത്തുമോ എന്നുവേണം കണ്ടറിയാൻ

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement