വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് (Navya Nair) മലയാളിയുടെ മനസ്സിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻപുറത്തുകാരി ബാലാമണിയുടേത്. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ
റിയാലിറ്റി ഷോ, ഇൻസ്റ്റഗ്രാം റീലിസ് കാലങ്ങൾക്കും മുൻപ് സിനിമയിലേക്ക് പ്രതിഭകൾ എത്തിയത് കലോത്സവ വേദികളിലൂടെയായിരുന്നു. അത് മാത്രമായിരുന്നു അക്കാലങ്ങളിൽ പ്രതിഭ തെളിയിക്കാൻ സാധിച്ചിരുന്ന വേദിയും. നങ്യാർകുളങ്ങര ബി.ബി. ഹൈസ്‌കൂളിൽ നിന്നുമുള്ള ഹൈസ്‌കൂൾ വിഭാഗം കലാതിലകത്തിന്റെ ചിത്രവുമായി നവ്യ എത്തിയിരിക്കുന്നു. ഇതിൽ നവ്യയുടെ യഥാർത്ഥ പേരുമുണ്ട് (തുടർന്ന് വായിക്കുക)