advertisement

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേൽക്കും

Last Updated:

പുതിയൊരാളെ കണ്ടെത്തുന്നതുവരെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ സിഇഒയുടെ ചുമതല വഹിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു

News18
News18
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് സിഇഒ സ്ഥാനത്തുനിന്ന് പീറ്റർ എൽബേഴ്സ് രാജിവെച്ചു. പകരം പുതിയൊരാളെ കണ്ടെത്തുന്നതുവരെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ സിഇഒയുടെ ചുമതല വഹിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് രാഹുൽ ഭാട്ടിയ.
2022 സെപ്റ്റംബറിൽ ചുമതലയേറ്റ എൽബേഴ്സിന്റെ നേതൃത്വത്തിൽ ഇൻഡിഗോ വലിയ വളർച്ച കൈവരിച്ചിരുന്നു. എന്നാൽ 2025 ഡിസംബറിലുണ്ടായ വൻ പ്രവർത്തന പരാജയമാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന. പൈലറ്റുമാരുടെ ജോലിസമയം സംബന്ധിച്ച പുതിയ നിയമങ്ങൾ (FTDL) നടപ്പിലാക്കുന്നതിലെ വീഴ്ചയെത്തുടർന്ന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് അന്ന് ദുരിതത്തിലായത്. ഡിസംബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ മാത്രം രണ്ടായിരത്തോളം സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ ഡിജിസിഎ (DGCA) നടത്തിയ അന്വേഷണത്തിൽ ഇൻഡിഗോയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. മതിയായ മുന്നൊരുക്കമില്ലാതെ സർവീസുകൾ ആസൂത്രണം ചെയ്തതും സാങ്കേതിക പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെത്തുടർന്ന് ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും സിഇഒ പീറ്റർ എൽബേഴ്സിന് ഡിജിസിഎ താക്കീത് നൽകുകയും ചെയ്തിരുന്നു.
advertisement
കെഎൽഎം റോയൽ ഡച്ച് എയർലൈൻസിൽ 30 വർഷത്തെ പ്രവൃത്തിപരിചയവുമായാണ് എൽബേഴ്സ് ഇൻഡിഗോയിലെത്തിയത്. എൽബേഴ്സിന്റെ കാലത്താണ് ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്കായി ചരിത്രപ്രധാനമായ ഓർഡർ നൽകിയതും കമ്പനിയുടെ വരുമാനം 10 ബില്യൺ ഡോളർ കടന്നതും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേൽക്കും
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement