Nayanthara | ഒരേസമയം രണ്ടു വ്യത്യസ്ത പരാതികൾ; നയൻതാരക്കും ഭർത്താവ് വിഗ്നേഷ് ശിവനും പുതിയ വെല്ലുവിളികൾ
- Published by:user_57
- news18-malayalam
Last Updated:
പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല, വിവാദങ്ങളിലും നയൻതാരയും വിഗ്നേഷ് ശിവനും ഒന്നിച്ച്
ഒരേസമയം രണ്ടു വ്യത്യസ്ത കേസുകൾ നേരിട്ട് നടി നയൻതാരയും (Nayanthara) അവരുടെ ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan). രണ്ടുപേരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് വിവാദത്തിനു കാരണം. 2023 ഡിസംബർ മാസത്തിൽ പുറത്തിറങ്ങിയ 'അന്നപൂർണി' എന്ന നയൻതാര ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെയാണ് ആദ്യ കേസ്. നയൻതാര ഒരു ഷെഫിന്റെ വേഷം ചെയ്യുന്ന ചിത്രം ബോക്സ് ഓഫീസിൽ അമ്പേ പരാജയമായി മാറി
advertisement
advertisement
advertisement
മറ്റൊരു രംഗത്തിൽ ബിരിയാണി വയ്ക്കുന്നതിന് മുൻപ് 'നമസ്' ചെയ്യുന്ന നയൻതാരയെ കാണിക്കുന്നുണ്ട്. ഒരു ക്ഷേത്ര പൂജാരിയുടെ മകളുടെ വേഷമാണ് ഈ സിനിമയിൽ നയൻതാരയ്ക്കുള്ളത്. ഇതും പരാതിക്ക് വിഷയമായി. ഹിന്ദു ഐ.ടി. സെല്ലിന്റേതാണ് പരാതി. രാമായണത്തെ വളച്ചൊടിച്ചു എന്നും ശ്രീരാമനെ വിമർശിച്ചു എന്നും പരാതിയിൽ പറയുന്നു
advertisement
advertisement
advertisement


